ജിദ്ദ– പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ ജലീൽ മേൽമുറിക്ക് നഹ്ദി മെഡിക്കൽ കമ്പനിയിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. ശറഫിയ റഹ്മത്ത് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹനീഫ ഓമാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ എം അലി കാളങ്ങാടൻ ഉൽഘാടനം ചെയ്തു . ഷാജഹാൻ വേങ്ങര, ഉബൈദ് മമ്പാട്, ഹുസൈൻ കൊണ്ടോട്ടി, അമീൻ കൊട്ടപ്പുറം, അലി പാണ്ടിക്കാട് എന്നിവർ ആശംസകൾ നേർന്നു. പ്രവാസ ജീവിതത്തിന് സമയപരിധി ഇല്ലെങ്കിലും അനിവാര്യ ഘട്ടത്തിൽ നാമെല്ലാവരും തിരിച്ചു പോകേണ്ടവരാണെന്ന് യാത്രയയപ്പിന് നന്ദി പറഞ്ഞു കൊണ്ട് അബ്ദുൽ ജലീൽ ഓർമ്മിപ്പിച്ചു .എ പി അൻവർ വണ്ടൂർ സ്വാഗതം പറഞ്ഞ യോഗത്തിന് ജസ്മൽ ചാത്തല്ലൂർ നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



