Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 22
    Breaking:
    • ഫലസ്തീനിൽ കുപ്പത്തൊട്ടിയിലെ ഭക്ഷ്യമാലിന്യങ്ങൾ പെറുക്കികഴിക്കുന്നു; പട്ടിണി സഹിക്കാനാവാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ ചങ്കുപൊട്ടുന്ന ദൃശ്യങ്ങൾ
    • വിസാ നിയമലംഘനം: യുഎഇയിൽ 32,000-ലേറെ പേർ അറസ്റ്റിൽ
    • ‘പരിധി ലംഘിച്ചു’, ജഗ്ദീപ് ധൻകറിന്റെ രാജി ബിജെപി നേതൃത്വവുമായുള്ള ഭിന്നത കാരണമെന്ന് സൂചന
    • യാത്രക്കാർ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം; ആളപായമില്ല
    • ഇസ്രായില്‍ വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നെന്ന്; യുനെസ്കോയിൽ നിന്ന് അമേരിക്ക വീണ്ടും പിന്മാറുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    തന്റെ ചോദ്യത്തിനുള്ള മറുപടി വിഎസിനെ മുസ്ലിം വിരുദ്ധനാക്കാന്‍ പ്രചരിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് എംസിഎ നാസര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/07/2025 Gulf Top News UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    MCA Nasar
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– വിഎസ് അച്യുതാനന്ദനെ തികഞ്ഞ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് മീഡിയവണ്‍ ജി.സി.സി എഡിറ്റോറിയൽ ഹെഡ് എംസിഎ നാസര്‍. ‘2010 ജൂലൈ 24’ ആ ദിവസം മറക്കില്ല എന്ന് പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വി. എസിനോടുള്ള തന്റെ ചോദ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടറായ കാലത്ത് താന്‍ കേരള ഹൗസില്‍ വെച്ച് വിഎസിനോട് എന്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി ചോദിച്ച ചോദ്യത്തിന്റെ മറുപടി ഒരു ഭാഗം കട്ട് ചെയ്‌തെടുത്ത് തീവ്ര വലതുപക്ഷക്കാര്‍ ദുരുപയോഗം ചെയ്യുകയും മറുവശത്ത് തികഞ്ഞ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നതും നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

    ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണ്ണരൂപം

    2010
    July 24.
    ആ ദിവസം മറക്കില്ല. ഡല്‍ഹിയില്‍ ”മാധ്യമ” ത്തിന്റെ റിപ്പോര്‍ട്ടറാണ് ഞാന്‍. വൈകീട്ട് ദല്‍ഹി കേരള ഹൗസില്‍ ആയിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വാര്‍ത്താ സമ്മേളനം. തൊട്ടടുത്തുള്ള റാഫി മാര്‍ഗിലെ ഐ.എന്‍.എസ് ബില്‍ഡിങ്ങില്‍ നിന്ന് നേരത്തെ തന്നെ അവിടെയെത്തി. വളരെ ഉന്മേഷഭരിതനായാണ് വി എസ് വന്നുകയറിയത്.
    ദല്‍ഹിയില്‍ വന്നതിന്റെ ഔദ്യോഗിക വിവരങ്ങളും മറ്റും ആദ്യം പങ്കുവച്ചു. തുടര്‍ന്ന് ചോദ്യങ്ങള്‍ക്കുള്ള സമയം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആഗസ്റ്റ് 15 ന്റെ സ്വാതന്ത്യദിനത്തിന് കേരളത്തില്‍ എന്‍. ഡി എഫ് പ്രഖ്യാപിച്ച പരേഡും അതിനെതിരായ ചില പ്രതികരണങ്ങളും അന്ന് വലിയ വാര്‍ത്തയായിരുന്നു. അത് മുന്‍നിര്‍ത്തിയാണ് വി എസിനോട് ഞാന്‍ ചോദ്യം ചോദിച്ചത്. എന്‍ ഡി എഫ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത പരാമര്‍ശിച്ചു കൊണ്ടു തന്നെയായിരുന്നു എന്റെ ചോദ്യം. എന്‍ ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടാണ് വി എസ് അന്ന് അതിന് മറുപടി നല്‍കിയതും. വളരെ വിശദമായി വി എസ് ആ ചോദ്യത്തോട് പ്രതികരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അന്ന് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുള്ള സംഘ് താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരങ്ങള്‍ കൂടി ചേര്‍ത്തായിരിക്കണം വി എസ് വിശദ മറുപടി പറഞ്ഞത്.

    ഒരു പക്ഷെ, ആ മറുപടി സംഘ് പരിവാര്‍ മറ്റു വിധത്തില്‍ ദുരുപയോഗം ചെയ്‌തേക്കുമോ എന്ന ആശങ്ക അന്ന് തിരികെ ഓഫീസിലേക്ക് മടങ്ങുമ്പോള്‍ ഉള്ളില്‍ ഉണ്ടായിരുന്നു. പേടിച്ചത് തന്നെ സംഭവിച്ചു. വിഎസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വി എസിനെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി. വി എസിനോട് വിയോജിപ്പുകള്‍ ഉണ്ടാകാം. പക്ഷെ, ആ വാര്‍ത്താ സമ്മേളനത്തില്‍ എന്‍ ഡി എഫിനെ കുറിച്ച എന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ഒരു ഭാഗം കട്ട് ചെയ്‌തെടുത്ത് വി എസിനെ തികഞ്ഞ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് ഒട്ടും നീതീകരിക്കാനാകില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Islamophobia MCA Nasar MediaOne NDF VS Achutananthan
    Latest News
    ഫലസ്തീനിൽ കുപ്പത്തൊട്ടിയിലെ ഭക്ഷ്യമാലിന്യങ്ങൾ പെറുക്കികഴിക്കുന്നു; പട്ടിണി സഹിക്കാനാവാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ ചങ്കുപൊട്ടുന്ന ദൃശ്യങ്ങൾ
    22/07/2025
    വിസാ നിയമലംഘനം: യുഎഇയിൽ 32,000-ലേറെ പേർ അറസ്റ്റിൽ
    22/07/2025
    ‘പരിധി ലംഘിച്ചു’, ജഗ്ദീപ് ധൻകറിന്റെ രാജി ബിജെപി നേതൃത്വവുമായുള്ള ഭിന്നത കാരണമെന്ന് സൂചന
    22/07/2025
    യാത്രക്കാർ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം; ആളപായമില്ല
    22/07/2025
    ഇസ്രായില്‍ വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നെന്ന്; യുനെസ്കോയിൽ നിന്ന് അമേരിക്ക വീണ്ടും പിന്മാറുന്നു
    22/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version