ദോഹ– ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഖത്തറിന് നന്ദി പറഞ്ഞ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി.തന്റെ എക്സ് പോസ്റ്റിലൂടെയാണ് ജോർജിയ മെലോണി ഖത്തറിന് നന്ദി അറിയിച്ചത്. അറബ് രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങൾക്ക്, പ്രത്യേകിച്ച് ഖത്തറിന്റെ നന്ദി രേഖപ്പെടുത്തുന്നതായാണ് ജോർജിയ എക്സിൽ കുറിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി ഇസ്രായേൽ ഇതിനകം അംഗീകരിച്ചതും യൂറോപ്യൻ രാജ്യങ്ങളും നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളും ഫലസ്തീൻ അതോറിറ്റിയും സ്വാഗതം ചെയ്തതുമാണെന്നും അവർ പറഞ്ഞു. ഹമാസിൽനിന്നും അനുകൂല പ്രതികാരമാണ് ഉണ്ടായതെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ അവർ തയാറാണെന്ന് പ്രഖ്യാപിച്ചതായും ജോർജിയ പറഞ്ഞു. ഈ അവസരം പ്രയോജനപ്പെടുത്താൻ നമ്മളെല്ലാവരും സന്നദ്ധരാകണമെന്നും അവർ കൂട്ടിച്ചേർത്തു.