മസ്കത്ത്– ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 21 ഏഷ്യൻ പൗരന്മാരെ ഖസബിൽ നിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസും മുസന്ദം നേവൽ ബേസും ചേർന്നാണ് നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയത്. ഖസബ് വിലായത്ത് വഴി രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കവേയാണ് ഇവർ അറസ്റ്റിലായതെന്ന് ഒമാൻ പൊലീസ് വ്യക്തമാക്കി.
നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group