റിയാദ്– സൗദി അറേബ്യയിലെ അൽ ഖർജിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ മരിച്ചെന്ന വാർത്ത നിഷേധിച്ച് റിയാദിലെ ഇന്ത്യൻ എംബസി രംഗത്തെത്തി. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശിയും ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായും 12 പേർക്ക് പരിക്കേറ്റതായും നേരത്തെ സൗദി അധികൃതർ അറിയിച്ചിരുന്നെങ്കിലും, മരിച്ചവരിൽ ഇന്ത്യക്കാർ ആരും ഉൾപ്പെട്ടിട്ടില്ലെന്ന് എംബസി വ്യക്തമാക്കി. ഈ വിഷയത്തിൽ എംബസി സൗദി അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ട് വരികയാണ്. അതേസമയം, സംഭവത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും എംബസി കൗൺസിലർ വൈ. സാബിർ കഴിഞ്ഞ രാത്രി ആശുപത്രി സന്ദർശിച്ച് അദ്ദേഹത്തിന്റെ ക്ഷേമമന്വേഷിച്ചതായും എംബസി എക്സ് (X) പോസ്റ്റിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



