Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • ദമ്മാം മാഡ്രിഡ് എഫ് സി ക്ക് പുതിയ നേതൃത്വം
    • ഇറാൻ-ഇസ്രായിൽ സംഘർഷം; സമാധാനത്തിന് വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് എം.എ യൂസഫലി
    • ഖത്തറിൽ സർക്കാർ മേഖലയിൽ വർക്ക് ഫ്രം ഹോം ഒരു ദിവസം കൂടി നീട്ടി; സുരക്ഷാ മുൻകരുതൽ ശക്തമാക്കി
    • ഇറാൻ ആക്രമണം; ഖത്തറിൽ മലയാളിക്ക് പരിക്ക്
    • യൂത്ത് ക്ലബ് ഈസ്റ്റേൺ പ്രൊവിൻസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഹൃദയങ്ങൾ ഒന്നിച്ച ഇഫ്താർ – റിയാദ് കണ്ണൂർ കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ സംഗമം നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2026 Gulf Latest Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – റിയാദ് നഗരത്തിലെ ഒരു മനോഹരമായ സന്ധ്യ… നോമ്പ് തുറക്കാനായി കാത്തിരിക്കുന്ന നൂറുകണക്കിന് മുഖങ്ങൾ… പ്രാർത്ഥനയുടെ ശാന്തതയും സൗഹൃദത്തിന്റെ ചൂടും ചേർന്ന ഒരു ആത്മീയ അന്തരീക്ഷം… അത്തരമൊരു സ്നേഹസംഗമത്തിനായിരുന്നു ഫെബ്രുവരി 20, 2026 ന് ഹൈപ്പർ അൽവഫ (ഷോള മാൾ) ഒന്നാം നില സാക്ഷ്യം വഹിച്ചത്.

    റിയാദ് കണ്ണൂർ കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിപുലമായ ഇഫ്താർ സംഗമത്തിൽ ഏകദേശം 1500-ഓളം പേർ പങ്കെടുത്തു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഒരുമിച്ച് ഇരുന്നു നോമ്പ് തുറക്കാനുള്ള ആ നിമിഷം പലർക്കും നാട്ടിൻപരിമളം പകരുന്നതായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി. മുസ്തഫ നിർവഹിച്ചു. തന്റെ വാക്കുകളിൽ അദ്ദേഹം ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും സന്ദേശം പങ്കുവെച്ചു. മുഖ്താർ പി.ടി.പി ഹൃദയപൂർവ്വം എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അൻവർ വി പി അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ വളക്കൈ നന്ദി രേഖപ്പെടുത്തി.

    മുഖ്യപ്രഭാഷണത്തിൽ വി.കെ. മുഹമ്മദ്, യു.പി. മുസ്തഫ എന്നിവർ റമദാനിന്റെ ആത്മീയതയും സമൂഹബോധവും ഓർമ്മിപ്പിച്ചു. ഷുഹൈബ് പനങ്ങാങ്ങര ,അബ്ദുൽ മജീദ് പെരുമ്പ, റസാഖ് വളക്കൈ, അലി വയനാട്, എൻ.സി. മുഹമ്മദ്, ഇബ്രാഹീം വളക്കൈ എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലാത്തൂർ അബൂബക്കർ ഹാജി, ഖാദർ മക്ക ഹൈപ്പർ മാർക്കറ്റ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി.

    ഇഫ്താർ കിറ്റുകൾ തുറന്നപ്പോൾ കണ്ണൂരിന്റെ തനത് രുചിയിൽ ഉള്ള ഉന്നക്കായ, ചിക്കൻ റോൾ, ഇറച്ചി പത്തൽ, തുടങ്ങിയ വിഭവങ്ങൾ നാട്ടിലെ ഇഫ്താറിന്റെ അനുഭൂതിയാണ് പങ്കെടുത്തവർക്ക് നൽകിയത്.

    ഈ ഇഫ്താർ സംഗമം വെറും ഒരു നോമ്പുതുറ മാത്രമായിരുന്നില്ല… അത് ഒരു കുടുംബസംഗമം പോലെ അനുഭവപ്പെട്ട സന്ധ്യയായിരുന്നു. റിയാദ് കണ്ണൂർ കെ.എം.സി.സി യുടെ സംഘാടന ശക്തിയും സമൂഹത്തോടുള്ള പ്രതിബദ്ധതയും വീണ്ടും തെളിയിച്ച ഒരു അഭിമാന നിമിഷം കൂടെയായിരുന്നു ഗ്രാൻഡ് ഇഫ്താർ സംഗമം.

    ലിയാക്കത്ത് നീർവേലി, ഹുസൈൻ കുപ്പം, മുഹമ്മദ് കണ്ടക്കൈ, മഹബൂബ് ചെറിയവളപ്പ്, ഷബാബ് പടിയൂർ, ഷരീഫ് തിലാനൂർ, സിദ്ദീഖ് മടക്കര, നൗഷാദ് കെ പി, റാഫി ടി കെ, ഇർഷാദ് കായക്കൂൽ, ഷമീം യാര, അഷ്റഫ് പയ്യന്നൂർ, അഷ്റഫ് കവ്വായി, സാബിത്ത് വെങ്ങാട്, സഫാദ് കല്ല്യാശ്ശേരി, ഇസ്ഹാക്ക് തളിപ്പറമ്പ, സലിം കണ്ണൂർ ,മഹ്റൂഫ് കടാങ്കോട്, മുസ്തഫ പാപ്പിനിശ്ശേരി ,നാസർ പുല്ലുപ്പി, റസാക്ക് ഫൈസി ,ഷംഷീദ് നീർവേലി, ജസീർ തലശ്ശേരി, ഗുലാം പാനൂർ, മൻസൂർ വളക്കൈ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iftar meet Riyadh
    Latest News
    ദമ്മാം മാഡ്രിഡ് എഫ് സി ക്ക് പുതിയ നേതൃത്വം
    02/03/2026
    ഇറാൻ-ഇസ്രായിൽ സംഘർഷം; സമാധാനത്തിന് വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് എം.എ യൂസഫലി
    02/03/2026
    ഖത്തറിൽ സർക്കാർ മേഖലയിൽ വർക്ക് ഫ്രം ഹോം ഒരു ദിവസം കൂടി നീട്ടി; സുരക്ഷാ മുൻകരുതൽ ശക്തമാക്കി
    02/03/2026
    ഇറാൻ ആക്രമണം; ഖത്തറിൽ മലയാളിക്ക് പരിക്ക്
    02/03/2026
    യൂത്ത് ക്ലബ് ഈസ്റ്റേൺ പ്രൊവിൻസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.