കൊച്ചി: വിദേശത്തേക്ക് കടത്തുന്നതിനിടെ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഞ്ചാവ് പിടികൂടിയത്.
സംഭവത്തിൽ മലപ്പുറം സ്വദേശിയെ പിടികൂടി വിശദമായി ചോദ്യം ചെയ്ത് വരികയാണ് ഉദ്യോഗസ്ഥർ.
കൊച്ചിയിൽനിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ആദ്യമായാണ് കേരളത്തിൽനിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group