സലാല – ഒമാനിലെ സൗത്ത് അൽ ഷാർഖിയയിൽ ഹൈവേ വിപുലീകരണത്തിന്റെ ഭാഗമായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും,പൊലീസും സഹകരിച്ച് സുൽത്താൻ തുർക്കി ബിൻ സഈദ് ഡ്യുവൽ കാരിയേജ്വേയുടെ പുതിയ ഭാഗം ജനങ്ങൾക്കായി സമർപ്പിച്ചു.
അൽ-കാമിൽ വാൽ-വാഫിയിലെ ഭാഗം മുതൽ സൂറിലെ ഭാഗം വരെ അടങ്ങിയ 9 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് തുറന്ന് കൊടുത്തിട്ടുള്ളത്.
ഹൈവേയുടെ ഓരോ ലൈനുകളിലും മൂന്ന് വരികൾ വീതമാണുള്ളതെന്ന് സൗത്ത് അ’ശർഖിയ ഗവർണറേറ്റിലെ റോഡ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുനീർ അഹമ്മദ് അൽ അലവി അറിയിക്കുകയുണ്ടായി.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, ഇരുമ്പ് തടസ്സങ്ങൾ, ഗതാഗത അടയാളങ്ങൾ, റോഡരികിലെ പിന്തുണാ ഘടനകൾ, തുരങ്ക ക്രോസിംഗുകൾ എന്നിവയുൾപ്പെടെ എല്ലാ ഗതാഗത സുരക്ഷാ നടപടികളും റോഡിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അൽ അലവി വിശദീകരിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു