മക്ക- ഈ മാസം അവസാനത്തിൽ ജിദ്ദ ഉൾപ്പെടുന്ന മക്ക മേഖലയിലും മദീനയിലും പ്രതീക്ഷിക്കുന്നത് വൻ മഴയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആവർത്തിച്ചു. 50 മുതൽ 60 മില്ലിമീറ്റർ വരെ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
അൽ-ബഹ, തബൂക്ക്, അസീർ, ജിസാൻ എന്നിവടങ്ങളിലും കനത്ത മഴ പെയ്യും. മെയ് ആദ്യവാരത്തിൽ റിയാദിൻ്റെ വടക്ക്, കിഴക്കൻ പ്രവിശ്യയുടെ കിഴക്ക് എന്നീ ഭാഗങ്ങളിലും മഴ പെയ്യും.
മുന്നറിയിപ്പ് നൽകിയ സഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group