മസ്കത്ത്– എറണാകുളം സ്വദേശിയായ യുവ എൻജിനീയർ ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. രാമമംഗലം കുന്നത്ത് വീട്ടിൽ കൃഷ്ണ (45) ആണ് മസ്കത്തിൽ മരിച്ചത്. മസ്കത്തിലെ കോവി കൺസൽട്ടിങ് ആൻഡ് എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം നീന്തൽ താരവും പരിശീലകനുമായിരുന്നു.
കായിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കൃഷ്ണ, സൈക്ലിങ്, ട്രക്കിങ് മേഖലകളിൽ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു. മസ്കത്തിലെ ഖൽബുൻ പാർക്കിൽ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് പേർക്ക് അദ്ദേഹം നീന്തൽ പരിശീലനം നൽകിയിരുന്നു.
പിതാവ്: പരേതനായ കരുണാകരൻ നായർ. മാതാവ്: സതി. ഭാര്യ: സ്വപ്ന (കേരള സർക്കാർ ഉദ്യോഗസ്ഥ). മക്കൾ: രഘുറാം കൃഷ്ണ, പൂർണിമ കൃഷ്ണ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അറിയിച്ചു.