ദുബായ്: വളാഞ്ചേരി ഇരിമ്പിളിയം വേളികുളത്ത് തുടിമ്മൽ മുഹമ്മദലി എന്ന മാനു (68) ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പരേതനായ അബൂബക്കർനഫീസ ദമ്പതികളുടെ മകനാണ്.
ഗൾഫ് സുപ്രഭാതം ഡയറക്ടറും യുണീക് വേൾഡ് ഗ്രൂപ്പ് ചെയർമാനുമായ ഹാജി ടി.എം സുലൈമാന്റെയും യുണീക് വേൾഡ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് വളാഞ്ചേരിയുടെയും പിതൃ സഹോദര പുത്രനാണ്.
ഭാര്യ: ഹവ്വ ഉമ്മ. മക്കൾ: ഫസീല, ഫായിസ, ഫർസീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group