മനാമ– പത്തനംതിട്ട അടൂർ തെങ്ങമം സ്വദേശി ജയകുമാർ ജനാർദനക്കുറുപ്പ് (62) ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരണപ്പെട്ടു. ശാരീരികാസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
2006 മുതൽ ബഹ്റൈൻ പ്രവാസിയായിരുന്ന ജയകുമാർ ദീർഘകാലമായി അൽ ഹമദ് കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഭാര്യ: സുമ. മക്കൾ: വൈഷ്ണവി, വിഷ്ണു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group