ദുബൈ: ഹൂത്തികൾക്കെതിരെ യെമനിലെ സായുധ വിഭാഗങ്ങളെ ഉപയോഗിച്ച് കരയാക്രമണം നടത്തുന്നതിനെ കുറിച്ച് യു.എ.ഇ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ യു.എ.ഇ രാഷ്ട്രീയ കാര്യങ്ങൾക്കുള്ള വിദേശകാര്യ സഹമന്ത്രി ലാനാ നുസൈബെ നിഷേധിച്ചു.
ഈ റിപ്പോർട്ടുകൾ വിചിത്രവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണെന്ന് മന്ത്രി വിശേഷിപ്പിച്ചു. ഹൂത്തികളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങൾ മുതലെടുത്ത് യെമൻ സായുധ വിഭാഗങ്ങൾ ചെങ്കടൽ തീരത്തിന് സമാന്തരമായി കരയാക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും യെമൻ സായുധ വിഭാഗങ്ങളുടെ ഈ പദ്ധതി യു.എ.ഇ അമേരിക്കൻ അധികൃതരുമായി ചർച്ച ചെയ്തതായും വാൾ സ്ട്രീറ്റ് ജേണൽ അവകാശപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group