കുവൈത്ത് സിറ്റി : റമദാനില്‍ ആയിരം മാസങ്ങളുടെ പുണ്യം പെയ്തിറങ്ങുന്ന അവസാന പത്തിലെ ഒറ്റ രാവ് പ്രതീക്ഷിച്ച് പ്രാർത്ഥനക്കെത്തിയ വിശ്വാസികളെകൊണ്ട് മസ്ജിദുൽ കബീർ നിറഞ്ഞു കവിഞ്ഞു. ഇരുപത്തിയേഴാം രാവില്‍ പ്രാർത്ഥനാ മുഖരിതമായി കുവൈത്തിലെ ഏറ്റവും വലിയ മസ്ജിദായ ഗ്രാന്‍റ് മോസ്ക് മസ്ജിദുല്‍ കബീർ.
രാത്രി പന്ത്രണ്ട് മണിക്ക് ആരംഭിച്ച് ഒന്നര മണിക്കാണ് നമസ്കാരം അവസാനിക്കാറ്. 27 മത്തെ രാവിൽ ആദ്യ നാലെണ്ണം ഷെയ്ഖ് അഹമ്മദ് അൽ നഫീസും ബാക്കിയുള്ളവ ഷെയ്ഖ് മെഷാരി അൽ അഫാസിയും നയിച്ചു.
ലൈലത്തുൽ ഖദ്ർ ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമാണ്, ഈ രാത്രിയിൽ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളും മാലാഖമാരും ഭൂമിയിൽ ഇറങ്ങുന്നു. വിശുദ്ധ ഖുർആനിലെ ആദ്യ വാക്യങ്ങൾ മുഹമ്മദ് നബി (സ)ക്ക് അല്ലാഹു ആദ്യമായി ഇറക്കിയ രാത്രി കൂടിയാണ് ലൈലത്തുൽ ഖദ്ർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group