റിയാദ്– കസവ് കലാവേദിയും ഗ്രാൻഡ് ഹൈപ്പറും ചേർന്നു നടത്തിയ കസവ് മെഗാ പായസ മത്സരത്തിൽ ജഫ്രീന ജഫ്ഷിദ് ഒന്നാം സ്ഥാനവും ഷഹ്മനസ്റി രണ്ടാം സ്ഥാനവും റൈഹാന ഹാരിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഗ്രാൻഡ് ഹൈപ്പറിൽ നടന്ന മെഗാ പായസമത്സരത്തിൽ വിവിധ ഇനം പായസങ്ങൾ ഒരുക്കിക്കൊണ്ട് 25 ഓളം മത്സരാർത്ഥികൾ പങ്കെടുത്ത് വിവിധ രുചിഭേദങ്ങളുടെ നിറവുള്ള അനുഭവമായി. കസവ് കലാകാരന്മാരുടെ ഗാനസന്ധ്യയും ടീം മെഹ്ഫിൽ മുട്ടിപ്പാട്ടും റഫീഖ് കാസർകോഡ് നയിച്ച കോൽകളിയും ആസ്വാദ്യമധുരമായി. ഗ്രാൻഡ് ഹൈപ്പർ ചീഫ് കുക്ക് ഷറഫുദ്ദീൻ,ദാസൻ, എന്നിവർ വിധി നിർണയിച്ചു .കസവ് കലാവേദി പ്രസിഡണ്ട് സലിം ചാലിയം സെക്രട്ടറി മനാഫ് മണ്ണൂർ കോഡിനേറ്റർ അമീർ പാലത്തിങ്ങൽ മീഡിയ കൺവീനർ ഹാഷിഫ് ആലത്തൂർ,രക്ഷാധികാരികളായ ഷറഫുദ്ദീൻ തേഞ്ഞിപ്പലം, ബീഗം നാസർ നിഷാന ആഷിഫ്,സാജിറ ഷറഫുദ്ദീൻ, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിങ് ഹെഡ് മുസമ്മിൽ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് സൂരജ്, സ്റ്റോർമാനേജർ സുധീർതുടങ്ങിയവർ നേതൃത്വം നൽകി.
കസവ് ഗായകരായ അനസ് മാണിയൂർ നിഷാദ് നടുവിൽ, ദിൽഷാദ് കൊല്ലം, ഇശൽ ആഷിഫ്,ഇബ്രാഹിം,വിഷ്ണുതുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു, ട്രഷറർ ജിംഷാദ് മേൽമുറി നന്ദി പ്രകാശിപ്പിച്ചു



