ജിസാന്‍ – പൊട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന സൗദി ബാലന് ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ വക പുതിയ ഫോണ്‍ സമ്മാനം. പ്രവിശ്യയില്‍ സംഘടിപ്പിച്ച പൊതുചടങ്ങിനിടെ ഗവര്‍ണര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ബാലന്‍ മുന്നോട്ടുവരികയായിരുന്നു. ഫോട്ടോയെടുക്കുന്നതിനിടെയാണ് ബാലന്റെ കൈവശമുള്ളത് പൊട്ടിയ മൊബൈല്‍ ഫോണാണെന്ന് ഗവര്‍ണറുടെ ശ്രദ്ധയില്‍ പെട്ടത്. ഫോണ്‍ എങ്ങിനെയാണ് പൊട്ടിയതെന്ന് ബാലനോട് അന്വേഷിച്ചറിഞ്ഞ ഗവര്‍ണര്‍ ഉടന്‍ തന്നെ ബാലന് പുതിയ ഫോണ്‍ വാങ്ങിനല്‍കാന്‍ തനിക്കൊപ്പമുള്ളവരോട് നിര്‍ദേശിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



