കുവൈത്ത് സിറ്റി– കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനമായി ജെനസിസ് G90 സെഡാൻ തിരഞ്ഞെടുത്തു. ഔദ്യോഗിക ചടങ്ങുകളും പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കുമായി ഇനി മുതൽ G90 മോഡൽ വാഹനങ്ങൾ ഉപയോഗിക്കും.
കുവൈത്തിൽ ജെനസിസ് വാഹനങ്ങളുടെ ഔദ്യോഗിക ഏജൻസിയും ആഭ്യന്തര മന്ത്രാലയവും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ഭാഗമായി, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിന്റെ അംഗീകൃത സ്പെസിഫിക്കേഷനുകൾക്കനുസരിച്ച് ജി90 മോഡലുകൾ മന്ത്രാലയത്തിന് വിതരണം ചെയ്യും.
3.5 ലിറ്റർ ടർബോചാർജ്ഡ് വി6 എഞ്ചിൻ, നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ, എയർ സസ്പെൻഷൻ, റിയർ വീൽ സ്റ്റിയറിംഗ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളാൽ സമ്പന്നമായ ആഡംബര സെഡാനാണ് ജെനസിസ് G90.
കുവൈത്ത് നാഷണൽ അസംബ്ലിയും ഇതിനകം തന്നെ ഔദ്യോഗിക ഗതാഗതത്തിനായി ഈ മോഡൽ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group