ജിദ്ദ – മസാജ് സെന്ററിൽ പൊതു മര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മുനിസിപ്പൽ ചട്ടങ്ങൾക്കനുസൃതമായി മസാജ് സെന്ററിനെതിരെ നഗരസഭ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മക്ക പ്രവിശ്യ പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



