റിയാദ് – നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എലിമെന്ററി സ്‌കൂളിലെ വിദ്യാര്‍ഥി വീട്ടില്‍ നിന്ന് ആറ് സ്വര്‍ണ്ണ വളകള്‍ കൊണ്ടുവന്ന് സഹപാഠികള്‍ക്ക് സമ്മാനമായി വിതരണം ചെയ്തു.
സ്‌കൂള്‍ ജീവനക്കാരികളില്‍ ഒരാളുടെ ശ്രദ്ധയില്‍ സംഭവം പെടുകയായിരുന്നു. സംഭവത്തില്‍ ഇടപെട്ട ഇവര്‍ എവിടെ നിന്നാണ് വളകള്‍ ലഭിച്ചതെന്ന് ചോദിച്ചപ്പോള്‍ സഹപാഠികള്‍ക്ക് സമ്മാനിക്കാന്‍ വേണ്ടി അമ്മയുടെ ഡ്രോയറില്‍ നിന്ന് എടുത്തതാണെന്ന് വിദ്യാര്‍ഥി പറഞ്ഞു. ഉടന്‍ തന്നെ വളകള്‍ വാങ്ങി കൈവശം സൂക്ഷിച്ച ജീവനക്കാരി സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനെ വിവമറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ വളകള്‍ പിടിച്ചെടുത്ത് കുട്ടിയുടെ അമ്മയെ ബന്ധപ്പെടുകയും ചെയ്തു. ഈ വളകള്‍ വിദ്യാര്‍ഥിയുടെ സഹോദരിയുടേതാണെന്ന് പിന്നീട് വ്യക്തമായി. ഇവ വിദ്യാര്‍ഥിയുടെ അമ്മക്ക് തിരികെ നല്‍കി സ്‌കൂള്‍ അധികൃതര്‍ പ്രശ്‌നം പരിഹരിച്ചു.



