ദുബൈ– കനത്ത വേനൽ ചൂടിൽ ആശ്വാസമായി യുഎഇയുടെ വിവിധ ഇടങ്ങളിൽ മഴ പെയ്തതായി റിപ്പോർട്ട്. ഷാർജയിലെ ഖോർ ഫക്കാനിലും ഫുജൈറയിലും ഇന്ന് രാവിലെ മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
കിഴക്കൻ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുള്ളതിനാൽ എൻസിഎം അവിടെ മഞ്ഞ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. ദുബൈ, അൽ ഐൻ, പരിസര പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ട്. ഇന്നലെയും അൽ ഐനിൽ കനത്ത മഴ ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group