ജിദ്ദ– സൗദിയിലെ പ്രവാസി ഇന്ത്യക്കാർക്ക് നാളെ ( ഒക്ടോബർ 15) മുതൽ ഇ.പാസ്പോർട്ടുകൾ.
ചിപ്പ് ഘടിപ്പിച്ച, 36 പേജുകളുള്ള ഡിജിറ്റൽ പാസ്പോർട്ടുകളുടെ കാലാവധി പത്ത് വർഷമാണ്. 150 – ലധികം രാജ്യങ്ങളിൽ ഇ.പാസ്പോർട്ടുകൾ നിലവിലുണ്ട്. യു.എ.ഇയിലെ ഇന്ത്യക്കാർക്ക് ഇ.പാസ്പോർട്ടുകൾ കഴിഞ്ഞ വർഷം മുതൽ വിതരണം ചെയ്ത് തുടങ്ങിയിരുന്നു. ഔദ്യോഗിക പാസ്പോർട്ട് സേവാ വെബ്സൈറ്റിൽ ഡിജിറ്റൽ പാസ്പോർട്ടുകൾക്കുള്ള അപേക്ഷ സമർപ്പിക്കാം.
ഒക്ടോബർ 15 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജിദ്ദ കോൺസുലേറ്റ് തയ്യാറാക്കിയ ആദ്യത്തെ ഇ.പാസ്പോർട്ടിന്റെ വിതരണോദ്ഘാടനം കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നിർവഹിക്കും. ലോകത്തിലെ വിവിധ എയർപോർട്ടുകളിൽ യാത്ര ചെയ്യുന്നവരുടെ ഇ. ഗേറ്റ് സംവിധാനം സുഗമമാക്കുന്നതിനും ഡിജിറ്റൽ പാസ്പോർട്ടുകൾ സഹായകമാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group