Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, January 27
    Breaking:
    • മായംകലര്‍ന്ന ഇന്ധനങ്ങളുടെ വില്‍പന: പെട്രോള്‍ ബങ്കിന് 32,000 റിയാല്‍ പിഴ
    • മസാജ് സെന്ററില്‍ അനാശാസ്യം: പ്രവാസി അറസ്റ്റില്‍
    • സൗദിയിൽ ഒരു വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 2,50,000 പുതിയ തൊഴിലവസരങ്ങള്‍
    • വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    • സൗദി, യു.എ.ഇ ബന്ധം പ്രാദേശിക സ്ഥിരതക്ക് നിര്‍ണ്ണായകമെന്ന് സൗദി വിദേശ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈയില്‍ മാളുകളിലും കമ്മ്യൂണിറ്റി, വിനോദ കേന്ദ്രങ്ങളിലുമായി 100 ഇ.വി ചാര്‍ജറുകള്‍ സ്ഥാപിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/10/2025 Gulf Latest UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദുബൈയില്‍ പബ്ലിക് ഇലക്ട്രിക് വെഹിക്കിള്‍ (ഇ.വി) ചാര്‍ജിംഗ് ശൃംഖല വികസിപ്പിക്കാനുള്ള കരാറില്‍ പാര്‍ക്കിന്‍ കമ്പനി, ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി പ്രതിനിധികള്‍ ഒപ്പുവെക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ദുബൈയുടെ സുസ്ഥിര ഗതാഗതത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായി മാളുകളിലും കമ്മ്യൂണിറ്റി, വിനോദ കേന്ദ്രങ്ങളിലുമായി 100 ഇ.വി ചാര്‍ജറുകള്‍ സ്ഥാപിക്കുന്നു. ദുബൈയില്‍ പബ്ലിക് ഇലക്ട്രിക് വെഹിക്കിള്‍ (ഇ.വി) ചാര്‍ജിംഗ് ശൃംഖല വികസിപ്പിക്കാനായി പാര്‍ക്കിന്‍ കമ്പനിയുമായി ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി കരാറില്‍ ഒപ്പുവെച്ചു. ദുബൈ ഗ്രീന്‍ മൊബിലിറ്റി സ്ട്രാറ്റജി 2030 ലക്ഷ്യങ്ങളെ നേരിട്ട് പിന്തുണക്കുന്ന പുതിയ കരാര്‍, 2025 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ നടന്ന വാട്ടര്‍, എനര്‍ജി, ടെക്‌നോളജി ആന്റ് എണ്‍വയണ്‍മെന്റ് എക്‌സിബിഷനില്‍ ഔപചാരികമായി അംഗീകരിച്ചു.

    കരാറിന്റെ ആദ്യ ഘട്ടത്തില്‍, ദുബൈയിലുടനീളമുള്ള പ്രധാന സ്ഥലങ്ങളില്‍ പങ്കാളികള്‍ ഉടന്‍ തന്നെ 100 ഇ.വി ചാര്‍ജറുകള്‍ സ്ഥാപിക്കും. റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികള്‍, പ്രധാന ഷോപ്പിംഗ് മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവയുള്‍പ്പെടെ ഡ്രൈവര്‍മാര്‍ക്ക് ഏറ്റവും ആവശ്യമുള്ള ഉയര്‍ന്ന ട്രാഫിക് പ്രദേശങ്ങളിലാണ് ഈ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. എമിറേറ്റിലുടനീളം സമഗ്രമായ കവറേജ് ഉറപ്പാക്കുന്നതിന് പ്രാരംഭ ഘട്ടത്തിന് ശേഷം വിശാലമായ നെറ്റ്വർക്ക് വിപുലീകരണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നഗരത്തിന്റെ പരിസ്ഥിതി ലക്ഷ്യങ്ങളില്‍ പങ്കാളിത്തം പ്രധാനമാണെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അല്‍തായര്‍ പറഞ്ഞു. ദുബൈയുടെ ഗ്രീന്‍ മൊബിലിറ്റി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതും ഗതാഗത മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ഞങ്ങള്‍ തുടരുന്നു. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഹരിതഗൃഹ വാതക ഉദ്വമനം കുറക്കാനുമുള്ള എമിറേറ്റിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളുമായി ഈ സംരംഭം യോജിച്ചുപോകുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

    ദുബൈയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിപുലീകരണം നടപ്പാക്കുന്നത്. 2025 ഓഗസ്റ്റ് അവസാനത്തോടെ ഇ.വി ഗ്രീന്‍ ചാര്‍ജര്‍ സംരംഭത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 19,000 കവിഞ്ഞതായി സഈദ് മുഹമ്മദ് അല്‍തായര്‍ വ്യക്തമാക്കി. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുടനീളമുള്ള പങ്കാളികളുമായി സഹകരിച്ച് 1,500 ലേറെ പൊതു ചാര്‍ജിംഗ് പോയിന്റുകളുടെ വിപുലമായ ശൃംഖല നിലവില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി കൈകാര്യം ചെയ്യുന്നതായും സഈദ് മുഹമ്മദ് അല്‍തായര്‍ പറഞ്ഞു.

    പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള തടസ്സമില്ലാത്ത സംയോജനത്തിന്റെ മാതൃകയായി പുതിയ സഹകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. അടിസ്ഥാന ചാര്‍ജിംഗ് പശ്ചാത്തല സൗകര്യങ്ങള്‍ ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി കൈകാര്യം ചെയ്യുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. പാര്‍ക്കിന്‍ കമ്പനി അതിന്റെ സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സേവന വിതരണം കൈകാര്യം ചെയ്യും. ഇ.വി ഡ്രൈവര്‍മാര്‍ക്ക് കാര്യക്ഷമവും വിശ്വസനീയവുമായ ഉപഭോക്തൃ അനുഭവം നല്‍കാന്‍ ഈ സംയോജിത സമീപനം സഹായിക്കും.

    പരമ്പരാഗത കാര്‍ പാര്‍ക്കിംഗ് മാനേജ്‌മെന്റിനപ്പുറം കമ്പനിയുടെ പ്രവര്‍ത്തനത്തിലെ മാറ്റമാണ് പുതിയ പദ്ധതി പ്രതിനിധീകരിക്കുന്നതെന്ന് പാര്‍ക്കിന്‍ സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അല്‍അലി പറഞ്ഞു. നഗരത്തിലുടനീളമുള്ള പ്രധാന സ്ഥലങ്ങളില്‍ ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അവതരിപ്പിക്കുന്നതിലൂടെ, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അവരുടെ ദൈനംദിന ജീവിതവുമായി തടസ്സമില്ലാതെ സംയോജിപ്പിക്കുന്ന സൗകര്യപ്രദവും വിശ്വസനീയവുമായ സേവനങ്ങള്‍ ഞങ്ങള്‍ നല്‍കുന്നു. പാര്‍ക്കിംഗ് മാനേജ്മെന്റില്‍ നിന്ന് സമഗ്രമായ സ്‌പെയ്‌സ് മാനേജ്മെന്റിലേക്കുള്ള പരിവര്‍ത്തനത്തിലേക്കുള്ള പാര്‍ക്കിന്‍ കമ്പനിയുടെ തന്ത്രപരമായ ദിശയുടെ ഭാഗമാണ് ഈ പദ്ധതി. ഇത് കൂടുതല്‍ മികച്ചതും സുസ്ഥിരവുമായ ഭാവിയെ കുറിച്ചുള്ള ദുബൈയുടെ കാഴ്ചപ്പാടിനെ പിന്തുണക്കുന്നതായും മുഹമ്മദ് അബ്ദുല്ല അല്‍അലി കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    charger Dubai Dubai Mall electric charging EV Gulf news gulf news malayalam UAE vehicle
    Latest News
    മായംകലര്‍ന്ന ഇന്ധനങ്ങളുടെ വില്‍പന: പെട്രോള്‍ ബങ്കിന് 32,000 റിയാല്‍ പിഴ
    27/01/2026
    മസാജ് സെന്ററില്‍ അനാശാസ്യം: പ്രവാസി അറസ്റ്റില്‍
    27/01/2026
    സൗദിയിൽ ഒരു വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 2,50,000 പുതിയ തൊഴിലവസരങ്ങള്‍
    27/01/2026
    വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    27/01/2026
    സൗദി, യു.എ.ഇ ബന്ധം പ്രാദേശിക സ്ഥിരതക്ക് നിര്‍ണ്ണായകമെന്ന് സൗദി വിദേശ മന്ത്രി
    27/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.