ദുബൈ– ദുബൈ നഗരത്തിൽ വാഹനം പാർക്ക് ചെയ്യാൻ ഉള്ള പ്രയാസം പരിഹരിക്കാൻ അധികൃതർ. നഗരത്തിലെ പ്രധാന കമ്മ്യൂണിറ്റികളിൽ പെയ്ഡ് പാർക്കിങ് വ്യാപിപ്പിക്കാനാണ് തീരുമാനം. 29,000 സ്പെയിസുകൾ പെയ്ഡ് പാർക്കിങ്ങിന് കൊണ്ടുവരാൻ തീരുമാനമായി. ദുബൈ ഹോൾഡിംഗുമായി ചേർന്നുകൊണ്ട് പദ്ധതി നടപ്പാക്കുമെന്ന് ദുബൈ പാർക്കിങ് അധികൃതർ അറിയിച്ചു. ഘട്ടം ഘട്ടമായിട്ടായിരിക്കും പ്രവർത്തനം ആരംഭിക്കുക. പാർക്കിങ് പ്രതിസന്ധി വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ഡിജിറ്റൽ സാങ്കേതികവിദ്യയും ഡാറ്റ അനലിറ്റിക്സും ഉപയോഗിച്ച് പാർക്കിംഗ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് ലക്ഷ്യം.
ഇത് സ്ഥല ഉപയോഗം, പ്രവേശനക്ഷമത, ഗതാഗത പ്രവാഹം എന്നിവ മെച്ചപ്പെടുത്തുകയും തിരക്ക് കുറയ്ക്കുകയും താമസക്കാർക്കും സന്ദർശകർക്കും മൊബിലിറ്റി വർധിപ്പിക്കുകയും ചെയ്യും