ദുബൈ– യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയിൽവെ പാസഞ്ചർ ട്രെയിനിൽ ദുബൈയിൽ നിന്ന് ഫുജൈറയിലേക്ക് യാത്ര ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ 2026ൽ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി പ്രവർത്തനം ആരംഭിച്ചാൽ രാജ്യത്തെ ഗതാഗത മേഖലയിൽ സുപ്രധാന നാഴികക്കല്ലാകും. 4 വർഷം കൊണ്ട് 2030ഓടെ വർഷം 3.65 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ സർവീസിന് കഴിയുമെന്നും അവകാശപ്പെടുന്നു. 1200 കിലോമീറ്റർ നീളുന്ന റെയിൽവെയിൽ വൈഫൈ, ചാർജിങ്, സംഗീതം, ഫുഡ് കോർണർ, എയർ കണ്ടീഷനിംഗ് എന്നീ സൗകര്യങ്ങൾ ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group