Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 18
    Breaking:
    • റമദാനില്‍ അല്‍അഖ്സ മസ്ജിദില്‍ ഫലസ്തീനികള്‍ക്ക് കര്‍ശന നിയന്ത്രണം
    • ബഹ്റൈന്‍, യുഎഇ ‘സിംഗിള്‍ ട്രാവല്‍ പോയിന്റ്’ എയര്‍ സംരംഭത്തിന് തുടക്കം കുറിച്ചു
    • കിംഗ് ഫഹദ് കോസ്‌വേയില്‍ പുതിയ ടോള്‍ നിരക്കുകള്‍ പ്രാബല്യത്തില്‍
    • തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മക്കയില്‍ ആറു പാര്‍ക്കിംഗ് ഏരിയകള്‍
    • റമദാനില്‍ ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും ട്രക്കുകള്‍ക്ക് നിയന്ത്രണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റമദാൻ മാസത്തിൽ സമയക്രമം പുതുക്കി; ദുബൈ മെട്രോ ഇനി പുലർച്ചെ വരെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/02/2026 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– യുഎഇയിലെ യാത്രാ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റമദാൻ മാസം കണക്കിലെടുത്ത് കൊണ്ടാണ് ഈ മാറ്റങ്ങൾ. പ്രവാസികൾക്ക് ഇഫ്താർ വിരുന്നുകളിൽ പങ്കെടുക്കാനും ഷോപ്പിങ്ങിനും മറ്റുമായി തടസ്സമില്ലാതെ പോകാൻ മെട്രോ, ട്രാം, പാർക്കിംഗ്, സാലിക് എന്നിവയുടെ സമയങ്ങളിൽ മാറ്റങ്ങൾ വരുത്തി.

    ഇനി ഒരു മാസകാലത്തേക്ക് റെഡ് ലൈൻ, ഗ്രീൻ ലൈൻ മെട്രോ സർവീസുകളുടെ സമയം ദീർഘിപ്പിച്ചു. സാധാരണ ദിവസങ്ങളിൽ രാവിലെ 5:00 മുതൽ രാത്രി 12 വരെയും വെള്ളിയാഴ്ചകളിൽ രാത്രി 1മണി വരെയും സർവീസ് നീട്ടി. കൂടാതെ ദുബൈ ട്രാം രാവിലെ 6 മണി മുതൽ പുലർച്ചെ 1 മണി വരെയും സർവീസ് നടത്തും. ഞായറാഴ്ചകളിൽ മെട്രോ രാവിലെ 8 മണിക്കും ട്രാം 9 മണിക്കും മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ എന്നും ആർടിഎ അറിയിച്ചു. അതേസമയം വാഹന പാർക്കിംഗ് ക്രമീകരണത്തിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതായത് ഇനി മുതൽ പണമടച്ചുള്ള പാർക്കിംഗ് സോണുകളിൽ വൈകിട്ട് 6 മണി മുതൽ 8 വരെ സൗജന്യമായി പാർക്കിങ് ചെയ്യാം. നോമ്പ് തുറന്ന് കഴിഞ്ഞതിന് ശേഷമുള്ള തിരക്ക് കുറയ്ക്കാനും കുടുംബങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ ഈ സമയങ്ങളിലാണ് കൂടുതലായും ആളുകൾ പുറത്തിറങ്ങുന്നത് അതിനാലാണ് ഈ രണ്ട് മണിക്കൂർ സമയം സൗജന്യമാക്കാൻ തീരുമാനിച്ചത്. കൂടാതെ ഞായറാഴ്ചകളിൽ എല്ലാ പെയ്ഡ് സോണുകളിലും പാർക്കിംഗ് സൗജന്യമായിരിക്കും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ മൾട്ടി ലെവൽ പാർക്കിംഗ് കെട്ടിടങ്ങളിൽ ഇത് ബാധകമല്ല. അതേസമയം സാലിക് ടോൾ നിരക്കുകളിലും സമയക്രമീകരണങ്ങൾ വന്നിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ തിരക്കേറിയ സമയങ്ങളിൽ 6 ദിർഹമാണ് നിരക്ക് ഈടാക്കുക. കൂടാതെ സുഹൂർ സമയത്ത് യാത്ര ചെയ്യുന്നവർക്ക് പുലർച്ചെ 2 മുതൽ രാവിലെ 7 വരെ പൂർണ്ണമായും സൗജന്യമായിരിക്കും. S’hail ആപ്പ് വഴി യാത്രക്കാർക്ക് അപ്ഡേറ്റ് ചെയ്ത ബസ് ഷെഡ്യൂളുകൾ പരിശോധിക്കാമെന്നും സമുദ്രഗതാഗത സമയം RTA വെബ്സൈറ്റിൽ ലഭ്യമാകുമെന്നും അതോറിറ്റി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    metro time Ramadan UAE
    Latest News
    റമദാനില്‍ അല്‍അഖ്സ മസ്ജിദില്‍ ഫലസ്തീനികള്‍ക്ക് കര്‍ശന നിയന്ത്രണം
    18/02/2026
    ബഹ്റൈന്‍, യുഎഇ ‘സിംഗിള്‍ ട്രാവല്‍ പോയിന്റ്’ എയര്‍ സംരംഭത്തിന് തുടക്കം കുറിച്ചു
    18/02/2026
    കിംഗ് ഫഹദ് കോസ്‌വേയില്‍ പുതിയ ടോള്‍ നിരക്കുകള്‍ പ്രാബല്യത്തില്‍
    18/02/2026
    തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മക്കയില്‍ ആറു പാര്‍ക്കിംഗ് ഏരിയകള്‍
    18/02/2026
    റമദാനില്‍ ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും ട്രക്കുകള്‍ക്ക് നിയന്ത്രണം
    18/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.