ദുബൈ– ദുബൈ കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയായ വെല്‍ഫെയര്‍ സ്‌കീം അംഗത്വ കാമ്പയിന്‍ ‘ഹംസഫര്‍’ (ഒരുമിച്ചു മുന്നോട്ട്) സെപ്തംബര്‍ 21മുതല്‍ നവംബര്‍ 21 വരെ നടക്കും. കാമ്പയിന്‍ കാലയളവില്‍ പരമാവധി പ്രവര്‍ത്തകരെ പദ്ധതിയില്‍ അംഗങ്ങളാക്കും. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര നിര്‍വ്വഹിച്ചു. വെല്‍ഫെയര്‍ സ്‌കീം സബ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് പട്ടാമ്പി അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ അഫ്‌സല്‍ മെട്ടമ്മല്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കെ.പി.എ. സലാം, ഒ.കെ.ഇബ്രാഹിം, പി.വി. നാസര്‍, ആര്‍. ഷുക്കൂര്‍, നാസര്‍ മുല്ലക്കല്‍ പ്രസംഗിച്ചു. 20 വര്‍ഷം പൂര്‍ത്തീകരിച്ച ദുബൈ കെഎംസിസി വെല്‍ഫെയര്‍ സ്‌കീം വിവിധ ആനുകൂല്യങ്ങളടങ്ങിയ വിപുലമായ ഒരു പദ്ധതിയാണ്. മരണാനന്തര ആനുകൂല്യം 10ലക്ഷം രൂപ, ചികിത്സാ സഹായം, പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കുള്ള ആനുകൂല്യം തുടങ്ങി വിവിധ കരുതല്‍ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കെഎംസിസിയുടെ ജില്ലാ, മണ്ഡലം, പഞ്ചായത്ത്മുനിസിപ്പല്‍ കമ്മിറ്റികള്‍ കാമ്പയിന്‍ ഏറ്റെടുത്ത് വിവിധ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തും. സൊസൈറ്റി ആക്ട് പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group