ദുബൈ – ദുബൈയിൽ സ്വർണ്ണവില എക്കാലത്തെയും ഉയരത്തിൽ. ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 456.25 ദിർഹമാണ്. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 422.50 ഉം 21 കാരറ്റിന് 405.25 ഉം ദിർഹമാണ് ഇന്നെത്തെ വില. ഗ്രാമിന് 7 ദിർഹത്തിനടുത്താണ് ഏറ്റവും പുതിയ വർധനവുണ്ടായത്.
യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ കുറച്ചേക്കുമെന്നും തുടർന്ന് ഡോളർ ഇടിയാൻ സാധ്യതയുണ്ടെന്നും നിക്ഷേപകർ കരുതുന്നതിനാൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടുകയാണ്. സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കുന്നത് എന്നതാണ് ഇതിന്റെ പിന്നിലെ കാരണം. അതേസമയം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ വിലയിൽ ചാഞ്ചാട്ടം ഉണ്ടായി. വെള്ളി 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് അടുത്തപ്പോൾ പ്ലാറ്റിനം, പല്ലേഡിയം എന്നിവയ്ക്ക് നേരിയ ഇടിവ് നേരിട്ടു.
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന പ്രവാസികളാണെങ്കിൽ ഒരു വർഷം മുൻപ് സ്വർണ്ണം വാങ്ങിവെച്ചവർക്ക് പോലും വലിയ നേട്ടം ഉണ്ടായേക്കാം. വില ഉയർന്നതോടെ ള്ളത് വിൽക്കണോ അതോ ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ വാങ്ങിവെക്കണോ എന്ന ചിന്തയിലാണ് പലരും.