കുവൈത്ത് സിറ്റി – കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്നു ഇന്ത്യക്കാരെ കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയില്‍ നിന്നുള്ള വിമാനങ്ങളില്‍ കുവൈത്തിലെത്തിയ യാത്രക്കാരുടെ പക്കലാണ് വ്യത്യസ്ത സംഭവങ്ങളിലായി മയക്കുമരുന്ന് കണ്ടെത്തിയത്. അഞ്ചാം നമ്പര്‍ ടെര്‍മിനലില്‍ വെച്ച് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ യാത്രക്കാരില്‍ ഒരാളുടെ പക്കല്‍ 205 ഗ്രാം ഹഷീഷ് കണ്ടെത്തി. രണ്ടാമത്തെ സംഭവത്തില്‍ ടെര്‍മിനല്‍ ഒന്നില്‍ യാത്രക്കാരന്റെ പക്കല്‍ 188 ഗ്രാം ഹഷീഷ് കണ്ടെത്തി. ടെര്‍മിനലില്‍ ഒന്നില്‍ എത്തിയ മറ്റൊരു യാത്രക്കാരന്റെ പക്കല്‍ 26 ഗ്രാം ഹഷീഷും നാലു ലഹരി ഗുളികകളും കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി തൊണ്ടി സഹിതം പ്രതികളെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളിന് കൈമാറി.



