തായിഫ്- ഹൂത്തി മിലീഷ്യ തായിഫിനു നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പ്രവാസി തൊഴിലാളി കൊല്ലപ്പെടുകയും സൗദി വനിതക്കും മറ്റൊരു പാക്കിസ്ഥാനി പ്രവാസിക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകർത്ത ഡ്രോൺ ഭാഗങ്ങൾ തായിഫിൽ പതിച്ചാണ് അപകടം. യെമനി പൗരനാണ് മരണപ്പെട്ടത്. ഏതാനും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കുന്ന അംഗീകൃത നടപടികൾ കൈക്കൊണ്ടതായും സിവിൽ ഡിഫൻസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







