ദോഹ– റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത് ദോഹ മുൻസിപാലിറ്റി. 2017ലെ പൊതുശുചിത്വ നിയമം ലംഘിച്ച വാഹനങ്ങളും ഉപകരണങ്ങളുമാണ് പ്രത്യേകം രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടാം ആഴ്ചയും നീക്കം ചെയ്യുന്നത്. കാമ്പയിൻ കാലയളവിൽ മുൻസിപാലിറ്റി ഉപേക്ഷിക്കപ്പെട്ട 115 വാഹനങ്ങൾ കണ്ടെത്തുകയും 113 എണ്ണം നീക്കം ചെയ്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ നഗരത്തെ വൃത്തികേടാക്കുന്ന വസ്തുക്കൾ നീക്കം ചെയ്യുന്ന പ്രവൃത്തി തുടരുമെന്ന് മുൻസിപാലിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group