ദുബൈ– യുഎഇയിൽ താമസ – തൊഴിൽ നിയമങ്ങൾ ലംഘിച്ച 161 പേർക്കെതിരെ കടുത്ത നടപടിയുമായി കോടതി. ഏകദേശം ഏകദേശം 15. 22 കോടി യുഎഇ ദിർഹം ( 368 കോടി ഇന്ത്യൻ രൂപ ) പിഴയാണ് ഇവർക്കെതിരെ കോടതി ചുമത്തിയത്.
പ്രതികൾ നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ വിസ, താമസാനുമതി എന്നിവ ശരിയാക്കാത്തതിനെ തുടർന്നാണ് കോടതി നടപടി എടുത്തത്.
എല്ലാവരെയും നാടു കടത്താനും കോടതി ഉത്തരവിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group