ആറാദ് – ബഹ്റൈനിലെ ആറാദിൽ നടന്ന സംഘർഷത്തിൽ ഏർപ്പെട്ട പ്രവാസികൾക്കെതിരെ നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. നിലവിൽ അതിനായുള്ള നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.
കണ്ടാൽ തിരിച്ചറിയുന്ന ചില ഏഷ്യൻ പ്രവാസികളാണ് പ്രതികൾ എന്നും പോലീസ് അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം പണമിടപാടിനെ കുറിച്ചുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഒരു വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group