Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 17
    Breaking:
    • ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് ജപ്പാന്‍
    • സലാലയിൽ വാഹനത്തിന് തീപിടിച്ച് അപകടം
    • ഗാസ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ രക്ഷാ സമിതി അടിയന്തിര തീരുമാനങ്ങള്‍ എടുക്കണമെന്ന് സൗദി അറേബ്യ
    • റിയാദില്‍ വിസാ തട്ടിപ്പ് സംഘം അറസ്റ്റില്‍
    • പാകിസ്ഥാൻ അയഞ്ഞു; യുഎഇ-പാകിസ്ഥാൻ മൽസരം ഒരു മണിക്കൂർ വൈകി തുടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിൽ ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടാത്ത കമ്പനികള്‍ക്ക് പിടി വീഴും; പിഴയും വിസ നിര്‍ത്തിവെക്കലും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2025 Gulf Latest Pravasam Saudi Arabia Saudi Laws 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയിൽ ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടാത്ത പക്ഷം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും പുതിയ വിസകള്‍ അനുവദിക്കുന്നതും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും നിര്‍ത്തിവെക്കുമെന്നും മുന്നറിയിപ്പ്.

    മുനിസിപ്പല്‍, ഭവനകാര്യ മന്ത്രാലയത്തിനു കീഴിലെ ബലദീ പ്ലാറ്റ്ഫോം വഴി ഇലക്‌ട്രോണിക് രീതിയില്‍ ഗ്രൂപ്പ് ഹൗസിംഗ് നേടാത്ത സ്ഥാപനങ്ങള്‍ക്കെതിരെയായിരിക്കും നടപടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തങ്ങള്‍ക്കു കീഴിലെ ബാച്ചിലേഴ്‌സ് തൊഴിലാളികള്‍ക്ക് കൂട്ടായ ഭവന സൗകര്യം ഒരുക്കുന്ന കമ്പനികളും സ്ഥാപനങ്ങളുമാണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതെന്നാണ് ഭവന വികസനത്തിനായുള്ള ദേശീയ പ്രോഗ്രാം (നാഷണല്‍ പ്രോഗ്രാം ഫോര്‍ ദി ഡെവലപ്‌മെന്റ് ഓഫ് കളക്റ്റീവ് ഹൗസിംഗ് ഫോര്‍ ഇന്‍ഡിവജ്വല്‍സ്) മുന്നറിയിപ്പ് നല്‍കിയത്.

    ഇരുപതും അതില്‍ കൂടുതലും തൊഴിലാളികളെ ജോലിക്കു വെക്കുന്ന എല്ലാ സ്ഥാപനങ്ങളും ബലദീ പ്ലാറ്റ്‌ഫോം വഴി ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടല്‍ നിര്‍ബന്ധമാണ്. രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് താമസ അന്തരീക്ഷത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിയന്ത്രണ നടപടിയാണിത്.

    ലൈസന്‍സ് നേടുന്നതും ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കുന്നതും തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം നല്‍കാനുള്ള ശ്രമങ്ങളുടെ അനിവാര്യമായ ഭാഗമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഗുണപരമായി സ്വാധീനിക്കുകയും മൊത്തത്തിലുള്ള നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനുള്ള നഗരസഭാ വ്യവസ്ഥകളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.

    അംഗീകൃത വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് ബലദീ പ്ലാറ്റ്ഫോമിലൂടെ എളുപ്പമാര്‍ന്ന ഡിജിറ്റല്‍ നടപടികളിലൂടെ ലൈസന്‍സ് നേടാന്‍ കഴിയും. ഈ ക്രമീകരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴകള്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും. കൂടാതെ പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കല്‍, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവാ പ്ലാറ്റ്ഫോം വഴി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അടക്കമുള്ള പ്രധാന സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കല്‍ അടക്കം കൂടുതല്‍ കര്‍ശനമായ ശിക്ഷാ നടപടികളും സ്വീകരിക്കും.

    പുതിയ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമ ലംഘനങ്ങള്‍ കണ്ടെത്താനുമായി ഫീല്‍ഡ് ടീമുകള്‍ തൊഴിലാളികളുടെ പാര്‍പ്പിട സ്ഥലങ്ങളില്‍ ശക്തമായ പരിശോധനകള്‍ തുടങ്ങിയിട്ടുണ്ടെന്ന് പ്രോഗ്രാം പറഞ്ഞു. സൗദി വിഷന്‍ 2030 ന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രോഗ്രാമുകളിലൊന്നായ ജീവിത ഗുണനിലവാര പ്രോഗ്രാം ലക്ഷ്യങ്ങള്‍ നിറവേറ്റാനായി ഈ സുപ്രധാന മേഖലയെ നിയന്ത്രിക്കാനും വികസിപ്പിക്കാനുമുള്ള കൂട്ടായ ഭവന വികസനത്തിനായുള്ള ദേശീയ പ്രോഗ്രാം ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

    നഗരസഭാ, ഭവനകാര്യ മന്ത്രാലയം നേതൃത്വം നല്‍കുന്ന വലിയ തോതിലുള്ള സഹകരണ പരിപാടിയാണ് നാഷണല്‍ പ്രോഗ്രാം ഫോര്‍ ദി ഡെവലപ്‌മെന്റ് ഓഫ് കളക്റ്റീവ് ഹൗസിം ഫോര്‍ ഇന്‍ഡിവജ്വല്‍സ്. ആഭ്യന്തരം, ആരോഗ്യം, മാനവശേഷി-സാമൂഹിക വികസനം, വാണിജ്യം, വ്യവസായം, ധാതു വിഭവശേഷി എന്നീ മന്ത്രാലയങ്ങളും നിരവധി പ്രധാന സര്‍ക്കാര്‍ വകുപ്പുകളും പ്രോഗ്രാമില്‍ പങ്കാളികളാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Company registration Fine group housing Gulf news License licenses mandatory Saudi soudi arabia The Malayalam News Visa cancellation
    Latest News
    ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് ജപ്പാന്‍
    17/09/2025
    സലാലയിൽ വാഹനത്തിന് തീപിടിച്ച് അപകടം
    17/09/2025
    ഗാസ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ രക്ഷാ സമിതി അടിയന്തിര തീരുമാനങ്ങള്‍ എടുക്കണമെന്ന് സൗദി അറേബ്യ
    17/09/2025
    റിയാദില്‍ വിസാ തട്ടിപ്പ് സംഘം അറസ്റ്റില്‍
    17/09/2025
    പാകിസ്ഥാൻ അയഞ്ഞു; യുഎഇ-പാകിസ്ഥാൻ മൽസരം ഒരു മണിക്കൂർ വൈകി തുടങ്ങി
    17/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version