ദോഹ– ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി “ചാലിയാർ ഉത്സവം 2025“ ന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി ഐ സി സി യിൽ ഓർഗനൈസേർസ് മീറ്റ് സംഘടിപ്പിച്ചു. നവംബർ 21-ന് അൽ വുഖൈർ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഉത്സവം നടക്കുക.
പതിനാലാം രാവ് ടൈറ്റിൽ വിന്നറും, പിന്നണി ഗായകരുമായ ബാദുഷയും സൽമാനും നയിക്കുന്ന സംഗീതവിരുന്നും, ചാലിയാർ ദോഹയുടെ 24 പഞ്ചായത്തുകളിൽ നിന്നുള്ള സിനിമാറ്റിക് ഡാൻസ്, ഒപ്പന, സ്കിറ്റ്, കോൽക്കളി, തിരുവാതിര, മാർഗംകളി തുടങ്ങിയ സ്റ്റേജ് പ്രോഗ്രാമുകളുമായിരിക്കും ചാലിയാർ ഉത്സവത്തിന്റെ ഹൈലൈറ്റ്. പ്രവേശനം സൗജന്യമായിരിക്കും.
സംഘാടക സമിതി യോഗത്തിൽ ചാലിയാർ ദോഹ പ്രസിഡന്റ് സി ടി സിദ്ദിഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. “ചാലിയാർ ഉത്സവം 2025” പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി സി മഷൂദ് തിരുത്തിയാട് സംസാരിച്ചു. വൈസ് ചെയർമാൻ സിദ്ദിഖ് വാഴക്കാട്, രക്ഷാധികാരി നൗഫൽ കട്ടയാട്ട്, ബുജൈർ മൂർക്കനാട്, സജാസ് കടലുണ്ടി, ഷാജി പി സി കുനിയിൽ, പി സി അബ്ദുറഹിമാൻ മമ്പാട്, അഹ്‌മദ് നിയാസ് മൂർക്കനാട്, ശരത് ലാൽ വാഴയൂർ, മുജീബ് ചീക്കോട്, രാജേഷ് പോത്ത്കല്ല്, അഷ്റഫ് മമ്പാട്, ഹനീഫ ചാലിയം, റഊഫ് ബേപ്പൂർ, ആസിഫ് കക്കോവ്, റഫീഖ് കാരാട്, അസീസ് പുറായിൽ, ഫുആദ് കീഴുപറമ്പ്, മുഹ്സിന സമീൽ, ഷാന നസ്രിൻ, ഫെബി ബേപ്പൂർ, ഷഹാന ഇല്യാസ്, ശർഹാന ബേപ്പൂർ, രിസാന എടവണ്ണ എന്നിവർ സംസാരിച്ചു. ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിഖ്സ്സലാംഎടവണ്ണ സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.



