Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
    • ദുബൈയിൽ എയർപോർട്ട് ക്ലീനറെ ആവശ്യമുണ്ട്
    • ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
    • മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: അൻസ്റ്റിയയും തീർത്ഥയും സൗദിയിലെ വിജയികൾ
    • കുട്ടികളിലെ അമിതവണ്ണം; ജങ്ക് ഫുഡുകൾ പരസ്യം ചെയ്യരുതെന്ന് യു.കെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യുഎഇയിലും ബഹ്‌റൈനിലും നടന്ന കൊലപാതകങ്ങളിൽ രണ്ട് ഇന്ത്യക്കാർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/06/2025 Gulf Bahrain Crime Top News UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: യുഎഇയും ബഹ്‌റൈനുമായി ബന്ധപ്പെട്ട വ്യത്യസ്ത കൊലപാതക കേസുകളിൽ ഇന്ത്യൻ പൗരന്മാരായ ഇന്ദർ ജിത് സിംഗ്, സുഭാഷ് ചന്ദർ മഹ്‌ല എന്നിവർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ ) കുറ്റപത്രം സമർപ്പിച്ചു. ജൂൺ 27 വെള്ളിയാഴ്ച എക്സ്-ൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് സിബിഐ ഈ വിവരം സ്ഥിരീകരിച്ചത്. യുഎഇയും ബഹ്‌റൈനും സമർപ്പിച്ച ഔദ്യോഗിക അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകോപനവും ചേർന്ന് ഇന്ത്യൻ നിയമപ്രകാരം സ്വീകരിക്കാവുന്ന തെളിവുകൾ ശേഖരിച്ചതിനുശേഷമാണ് സിബിഐ കുറ്റപത്രങ്ങൾ സമർപ്പിച്ചത്.

    അബൂദബിയിലെ കൊലപാതക കേസിന്റെ നാൾ വഴികൾ

    അബൂദബിയില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ പൗരനായ രാമലിംഗം നടേഷന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് യു.എ.ഇ. അധൃതകരുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ IPC സെക്ഷന്‍ 302 പ്രകാരം ഇന്ദര്‍ജിത് സിംഗിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട രാമലിംഗ നടേഷന്‍ അന്താരാഷ്ട്ര സിം കാര്‍ഡുകളുടെ വില്‍പ്പന നടത്തുന്ന ആളായിരുന്നുവെന്നും, പ്രതിയായ സിംഗ് നിരന്തരം ഇയാളുടെ പക്കല്‍ നിന്ന് കടമായിട്ട് ഇവ വാങ്ങിക്കാറുമുണ്ടായിരുന്നെന്നും,ഇതേ തുടര്‍ന്ന് AED 300 വരെയുള്ള പണമിടപാട് ഇവര്‍ തമ്മില്‍ നില നില്‍ക്കുകയും, ഈ തുക തിരിച്ചു കിട്ടുന്നതിനായ് നടേഷന്‍, സിംഗിന്റെ തൊഴിലുടമയെ സമീപിക്കുയും തരാനുള്ള പണത്തെക്കുറിച്ച് അറിയിക്കുകയും, അയാളുടെ ശമ്പളത്തില്‍ നിന്ന് എടുത്ത് തരാനുള്ള രൂപത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.ഇതേ തുടര്‍ന്ന് ഇവര്‍ തമ്മില്‍ കലഹമുണ്ടാവുകയും ചെയ്തു.
    ഈ സംഭവത്തിന്റെ പകയില്‍ 2008 ആഗസ്റ്റ് 28ന്, ഇന്ദര്‍ജിത് സിംഗ് ആയുധമുപയോഗിച്ച് നടേഷനെ ആക്രമിക്കുകയും, ഗുരുതര പരിക്കേറ്റ ഇയാള്‍ പിന്നീട് മരിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബഹ്‌റൈനിലെ കൊലപാതക കേസിന്റെ നാൾ വഴികൾ

    ബഹ്‌റൈനില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സുബാഷ് ചന്ദര്‍ മഹ്‌ല,തൊഴില്‍ സ്ഥലത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ തന്റെ ഉടമയെ 2011 ജനുവരി 31ന്, മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയും പിന്നീട് അയാള്‍ മരണപ്പെടുകയും ചെയ്തു. ഈ കേസില്‍ ബഹ്‌റൈന്‍ അധികൃതര്‍ ഇന്ത്യന്‍ വിദേഷകാര്യ മന്ത്രാലയത്തോട് പ്രതിയെ കൈമാറാനുള്ള നടപടികള്‍ ആവശ്യപ്പെട്ട പ്രകാരം,കേസ് സി.ബി.ഐക്ക് കൈമാറുകയും, സെക്ഷന്‍ 302,404 പ്രകാരം കേസെടുക്കുകയും ന്യൂഡല്‍ഹിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

    ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ പ്രതികളായ ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട നിരവധി ഉന്നത കേസുകൾ വർഷങ്ങളായി സിബിഐ കൈകാര്യം ചെയ്തു വരുന്നുണ്ട്.2012ല്‍ കുവൈത്തില്‍ തന്റെ തൊഴിലുടമയെ കൊലപ്പെടുത്തിയെന്നാരോപിക്കപ്പെട്ട ഇന്ത്യക്കാരനായിരുന്നു സന്തോഷ് കുമാര്‍ റാണ,ശേഷം കുവൈത്ത് കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.പിന്നീട് ഇന്ത്യയിലേക്ക് കടന്ന പ്രതിയെ,2022ല്‍ കുവൈത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം,കേസ് രജിസ്റ്റര്‍ ചെയ്യുകയും,കുവൈത്ത് അധികൃതരില്‍ നിന്ന് തെളിവുകളും രേഖകളും ശേഖരിക്കുയും, പ്രോസിക്ക്യൂഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain CBI crime India Murder UAE
    Latest News
    ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
    03/10/2025
    ദുബൈയിൽ എയർപോർട്ട് ക്ലീനറെ ആവശ്യമുണ്ട്
    03/10/2025
    ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
    03/10/2025
    മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: അൻസ്റ്റിയയും തീർത്ഥയും സൗദിയിലെ വിജയികൾ
    03/10/2025
    കുട്ടികളിലെ അമിതവണ്ണം; ജങ്ക് ഫുഡുകൾ പരസ്യം ചെയ്യരുതെന്ന് യു.കെ
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version