കുവൈത്ത് സിറ്റി- കുവൈത്തിലെ അൽഅബ്ദലി റോഡിൽ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് 22 തൊഴിലാളികൾക്ക് പരിക്കേറ്റു. റോഡരികിലെ മൺതിട്ടയിലും ഇരുമ്പ് വേലിയിലും ബസ് ശക്തിയായി ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
അപകടവിവരം ലഭിച്ചയുടൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂം നിർദേശപ്രകാരം പട്രോൾ പോലീസ്, ട്രാഫിക് വിഭാഗം, എമർജൻസി മെഡിക്കൽ സർവീസ് ടീം എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും ആംബുലൻസുകളിൽ അൽജഹ്റ ആശുപത്രിയിലേക്ക് മാറ്റി തീവ്രപരിചരണം ഉറപ്പാക്കിയിട്ടുണ്ട്.
അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







