കുവൈത്ത് സിറ്റി– ദൈവനിന്ദ നടത്തുകയും കുവൈത്ത് അമീറിനെ അവഹേളിക്കുകയും ചെയ്ത കേസിൽ മാധ്യമപ്രവർത്തകനെ രണ്ടുവർഷം കഠിന തടവിന് വിധിച്ച് കോടതി. കുവൈത്തി പൗരനായ മുഹമ്മദ് അൽമുഅ്മിനെയാണ് ക്രിമിനൽ കോടതി ശിക്ഷിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ ദൈവനിന്ദ നടത്തുകയും, അമീറിനെ അവഹേളിക്കുകയും ചെയ്ത കേസ് പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതിക്ക് കൈമാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group