സലാല– ഒമാനിലേക്ക് സ്വകാര്യ സന്ദർശനത്തിനെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലിഫയെ സലാലയിൽ ഊഷ്മളമായി സ്വീകരിച്ചു. റോയൽ വിമാനത്താവളത്തിൽ എത്തിയ രാജാവിനെ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ട് സ്വാഗതം ചെയ്തു.
സുൽത്താനോടൊപ്പം ഉന്നത ഉദ്യോഗസ്ഥരും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. സലാലയിലെ ബൈത്ത് അൽ റബാത്തിൽ വെച്ച് സുൽത്താനും ബഹ്റൈൻ രാജാവും സൗഹൃദപരമായ കൂടിക്കാഴ്ച നടത്തി. രാജാവിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും സുൽത്താൻ സ്നേഹപൂർവം സ്വാഗതം ചെയ്യുകയും ഈ സാഹോദര്യ സന്ദർശനത്തിൽ വലിയ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ദോഫാർ ഗവർണറേറ്റിൽ രാജാവിനും സംഘത്തിനും സന്തോഷകരമായ താമസം ആശംസിച്ചു. ഈ ഹൃദ്യമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനും രാജാവ് സുൽത്താനോട് നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group