മനാമ: വോയ്സ് ഓഫ് ആലപ്പി സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. ‘പരിസ്ഥിതി സംരക്ഷണം’ എന്ന ആശയെത്ത മുന്‍നിര്‍ത്തി ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് സംഘടിപ്പിച്ച മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. വോയ്സ് ഓഫ് ആലപ്പി സല്‍മാബാദ് ഏരിയ ഭാരവാഹികളായ വിനേഷ്കുമാര്‍, അരുണ്‍ രത്നാകരന്‍, സജീഷ് സുഗതന്‍ എന്നിര്‍ നേതൃത്വം നല്‍കി. കുട്ടികളെ പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ച് നട ത്തിയ മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ആന്‍ഡ്രിയ ഗ്രേസ് ബെന്നി ഒന്നാം സ്ഥാനവും ജാന്‍വിക പ്രവീണ്‍ രണ്ടാം സ്ഥാനവും നേടി.
ശ്രേയ സുമേഷ്, ശിഖ എസ് കൃഷ്ണ എന്നിവര്‍ക്കാണ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍. സീനിയര്‍ വിഭാഗത്തില്‍ ഫാത്തിമ ഷെമീസ്, ആഞ്ചേല ഗ്രേസ് ബെന്നി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സല്‍മാബാദിലെ റൂബി റെസ്റ്റോറന്‍റില്‍ സംഘടി പ്പിച്ച പൊതുയോഗത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്‍റ് സിബിന്‍ സലിം, ജോയിന്‍റ് സെക്രട്ടറി ജോഷി നെടുവേലില്‍, സല്‍മാബാദ് ഏരിയ കോര്‍ഡിനേറ്റര്‍ ലിജോ കുര്യാക്കോസ്, സല്‍മാബാദ് ഏരിയ പ്രസിഡന്‍റ് സജീഷ് സുഗതന്‍,
സെക്രട്ടറി വിനേഷ്കുമാര്‍, ട്രഷറര്‍ അരുണ്‍ രത്നാകരന്‍, വൈസ് പ്രസിഡന്‍റ് അനന്ദു സി ആര്‍, ജോയിന്‍റ് സെക്രട്ടറി അശ്വിന്‍ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രവീണ്‍ കുമാര്‍,
അഭിലാഷ് മണിയന്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത എല്ലാവര്‍ക്കുമുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. മത്സരങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍
സഹകരിച്ച എല്ലാവരോടും സല്‍മാബാദ് ഏരിയ കമ്മറ്റി നന്ദി അറിയിച്ചു.