മനാമ– ബഹ്‌റൈനിലെ നുവൈദ്രത്തിന് സമീപം ശൈഖ് ജാബർ അൽ അഹമ്മദ് അൽ സബാ സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. അൽ റിഖ ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ ആഭ്യന്തര മന്ത്രാലയ അധികൃതർ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (X) മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



