മനാമ – ബഹ്‌റൈനിലെ ബാർബർ എന്ന പ്രദേശത്തെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണാഭരണം മോഷ്ടിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. 32 കാരിയായ പ്രതി 7,000 ബഹ്‌റൈൻ ദിനാർ ( ഏകദേശം 16 ലക്ഷം രൂപ) മൂല്യമുള്ള ആഭരണമാണ് മോഷ്ടിച്ചത്. സംഭവം റിപ്പോർട്ട് ചെയ്ത് വെറും 20 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ നിയമനടപടികളും പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group