മനാമ: ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം മതനിരപേക്ഷ സമൂഹത്തിനെ രാജ്യത്ത് നിലനില്‍പ്പുള്ളൂ എന്ന് തെളിയിച്ചതായി പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച മതനിരപേക്ഷ ഇന്ത്യ സാധ്യമാണ് ടോക് ഷോയില്‍ പങ്കെടുത്തവര്‍ അഭിപ്രായെപ്പട്ടു. മതേതര ഇന്ത്യയുടെ തിരിച്ചുവരവും വെറുപ്പിനും വിദ്വേഷത്തിനും എതിരായ ജനഹിതവും മതവിശ്വാസങ്ങള്‍ക്കപ്പുറം സാധാരണ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റെപ്പടേണ്ടതിന്‍റെ ആവശ്യകതയും മനസ്സിലാക്കിത്തരുന്നതായിരുന്നു തെരഞ്ഞെടുപ്പ് എന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായെപ്പട്ടു.
ജനാധിപത്യത്തിന്‍റെ മേല്‍വിലാസത്തില്‍ ദളിതര്‍, സ്ത്രീകള്‍, കര്‍ഷകര്‍, ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ മനുഷ്യരെ വര്‍ഗീയമായും വംശീയമായും ആക്രമിച്ചും ഭിന്നിപ്പിച്ചും മനുഷ്യരുടെ ചിന്താ സ്വാത ന്ത്ര്യത്തെയും യുക്തി ബോധെത്തയും തകര്‍ക്കുക എന്ന ലക്ഷ്യ ത്തിന് വേണ്ടി മനുഷ്യര്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കുകയും വിദ്വേഷം വളര്‍ത്തുകയും ചെയ്തവര്‍ക്കെതിരെയുള്ള താക്കീതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. വെറുപ്പും വിദ്വേഷവും പടര്‍ത്തുന്ന സമൂഹമായി ഇന്ത്യന്‍ ജനത മാറാതിരിക്കണമെങ്കില്‍ ജനാധിപത്യ രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്കുള്ള സ്വയം നിര്‍ണയാവകാശം വീണ്ടെടുക്കപ്പടണം. അത് വീണ്ടെടുക്കെപ്പടുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്.
സാധാരണ മനുഷ്യര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരെ ഭരണകൂടം നടത്തുന്ന കയ്യേറ്റങ്ങളെ തുറന്നെതിര്‍ക്കുന്ന ഒരുകൂട്ടം മനുഷ്യര്‍ ഉണ്ടായി വരുന്ന കാഴ്ച. നീതിക്കുവേണ്ടിയുള്ള പോരാട്ട ത്തില്‍ ജനങ്ങള്‍ ഐക്യപ്പടുന്ന കാഴ്ച. ഭരണകൂടം ഉയര്‍ത്തിയ വിദ്വേഷ രാഷ്ട്രീയത്തിന് ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ മണ്ണില്‍ സ്ഥാനമില്ല എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലം. ഒരു യഥാര്‍ത്ഥ ജനാധിപത്യ രാഷ്ട്രീയാവസ്ഥയിലേക്ക് ഇന്ത്യ കടന്നു ചെല്ലുകയും ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടായി വന്നിരിക്കുന്നു എന്നും ടോക് ഷോയില്‍ പങ്കെടുത്തവര്‍ അഭിപ്രായെപ്പട്ടു.
ജനാധിപത്യത്തില്‍ സഹിഷ്ണുതയുടെയും പരസ്പര ബഹുമാന ത്തിന്‍റെയും സൗന്ദര്യം നിലനിര്‍ത്തി സാമൂഹ്യനീതിയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ജനാധിപത്യ ഇന്ത്യക്ക് വേണ്ടിയുള്ള മുന്നേറ്റം ലക്ഷ്യത്തണയും എന്നും ചര്‍ച്ചയില്‍ പങ്കെടു ത്തവര്‍ അഭിപ്രായെപ്പട്ടു.
പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്‍റ് ഷാഹുല്‍ ഹമീദ് വെന്നിയൂര്‍ നയിച്ച ടോക് ഷോയില്‍
പ്രസിഡന്‍റ് ബദറുദ്ദീന്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു. ഷിജിന ആഷിക് വിഷയവതരണം നടത്തി.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ ത്തിക്കുന്ന അബ്രഹാം ജോണ്‍, സാനി പോള്‍, റംഷാദ് അയിലക്കാട്, രാമത്ത് ഹരിദാസ്, കെ. ടി സലിം, മജീദ്തണല്‍, പ്രമോദ്, ജലീല്‍ മല്ലപ്പള്ളി, സല്‍മാനുല്‍ ഫാരിസ്, ഷരീഫ് കായണ്ണ, ആഷിക് എരുമേലി, ഫസലുര്‍ റഹ്മാന്‍ പൊന്നാനി, നൗഷാദ് തിരുവനന്തപുരം, അബ്ദുല്‍ സലാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി എം. മുഹമ്മദലി സ്വാഗതം ആശംസിച്ച ടോക് ഷോയില്‍ മനാമ സോണല്‍ പ്രസിഡന്‍റ് അബ്ദുല്ല
കുറ്റ്യാടി നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group