മനാമ– കേരള മുസ്ലിം ജനതയുടെ മതഭൗതിക വിദ്യാഭ്യാസ പുരോഗതിയില്‍ പ്രവാസികള്‍ക്കുള്ള പങ്ക് അനിഷേധ്യമാണെന്നും തികച്ചും അനിവാര്യ സാഹചര്യത്തില്‍ ഇപ്പോള്‍ നടപ്പിലാക്കിവരുന്ന സമന്വയ വിദ്യാഭ്യാസ പദ്ധതികളും പ്രവാസ ലോകത്ത് നിന്ന് ലഭിക്കുന്ന സഹായഹസ്തങ്ങളും എടുത്തു പറയേണ്ടതാണെന്നും കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രസ്താവിച്ചു. മതപഠനത്തിന് ഊന്നല്‍ നല്‍കുന്ന സമന്വയ വിദ്യാഭ്യാസ രീതി വിജയകരമായി മുന്നേറുകയാണെന്നും എന്നാല്‍ പ്രഗല്‍ഭരായ മുന്‍കാല പണ്ഡിതര്‍ക്ക് പിന്‍ഗാമികളെ സൃഷ്ടിക്കുന്നതില്‍ സമുദായം സഘടനാ സങ്കുചിതത്വമില്ലാതെ ഒത്തൊരുമിച്ച് മുന്നേറണമെന്നും അദ്ദേഹം ഉണര്‍ത്തി. മുഹറക്ക് കെഎംസിസി ഹാളില്‍ ഐസിഎസ് ബഹ്‌റൈന്‍ സംഘടിപ്പിച്ച ശംസുല്‍ ഉലമ കീഴന ഓര്‍, താജുല്‍ ഉലമ സ്വദഖതുള്ള ഓര്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സലീം മുസ്ലിയാര്‍ കീഴല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എപിസി അബ്ദുല്ല മുസ്ലിയാര്‍, സഈദ് മുസ്ലിയാര്‍ നരിക്കാട്ടേരി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെഎംസിസി മുഹറഖ് ഏരിയ പ്രസിഡന്റ് ഇബ്രാഹിം തിക്കോടി, ജമാല്‍ മുസ്ലിയാര്‍ ഇളയടം, അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ മുയിപ്പോത്ത്, കരീം മാസ്റ്റര്‍, എന്നിവര്‍ ആശംസ പ്രഭാഷണം നടത്തി, സഅദ് ചാലപ്പുറം സ്വാഗതവും അനസ് ഖൈമ നന്ദിയും പറഞ്ഞു.



