Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് കരുത്ത്; ടോട്ടൻഹാമിനെ തകർത്ത് കാരിക്കിന്റെ കുട്ടികൾ​
    • കുട്ടികളുടെ മനഃശാസ്ത്രം വിഷയത്തിൽ തബൂക്ക് കെഎംസിസി വനിതാവിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു
    • സിംസ് ‘രജതാരവം’ ഫെബ്രുവരി 14 ന്
    • ഫ്രഞ്ച് പ്രസിഡന്റുമായി ഹമദ് രാജാവ് പാരീസില്‍ ചര്‍ച്ച നടത്തി
    • കുവൈത്തി നടി റവാന്‍ ബിന്‍ ഹുസൈന്‍ ദുബൈയില്‍ ജയില്‍ മോചിതയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    സിംസ് ‘രജതാരവം’ ഫെബ്രുവരി 14 ന്

    Ayyoob PBy Ayyoob P07/02/2026 Bahrain Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബഹ്‌റൈന്‍ സിറോ മലബാര്‍ സൊസൈറ്റി രജതജൂബിലി ആഘോഷകമ്മിറ്റി
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്‌റൈന്‍ സിറോ മലബാര്‍ സൊസൈറ്റി (സിംസ്) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിംസ് കുടുംബങ്ങളുടെ മഹാ ഒത്തുചേരല്‍ ‘രജതാരവം’ ഫെബ്രുവരി 14ന് അദാരിയിലെ ന്യൂ സീസണ്‍ ഹാളില്‍ നടക്കും. ചടങ്ങില്‍ മുന്‍കാല ഭാരവാഹികളെ ആദരിക്കും. തുടക്കം മുതല്‍ നാളിതുവരെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എല്ലാ ഭാരവാഹികള്‍ക്കും ‘രജതാദരവ്’ നല്‍കും. ഗള്‍ഫ് മേഖലയിലെ സിറോ മലബാര്‍ വിശ്വാസസമൂഹത്തിന്റെ അപ്പൊസ്‌തോലിക് വിസിറ്റേറ്റര്‍ ആയി പരിശുദ്ധ സിംഹാസനം നിയമിച്ച റവ. ഫാദര്‍. ജോളി വടക്കന്‍ മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ചടങ്ങില്‍ ബഹ്‌റൈനില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്ന സിംസ് അംഗങ്ങളെയും വിവാഹ ജീവിതത്തില്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്ന ദമ്പതികളെയും ആദരിക്കും .

    സിംസ് പ്രസിഡന്റ് പിടി ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സിംസ് ജനറല്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ്സ് സ്വാഗതം ആശംസിക്കും.
    രജതജൂബിലി ജനറല്‍ കണ്‍വീനര്‍ പോള്‍ ഉറുവത്ത്, പ്രഥമ പ്രസിഡന്റ് ജോസഫ് കെ തോമസ്, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബെന്നി വര്‍ഗ്ഗീസ്, ട്രഷറര്‍ ജേക്കബ് വാഴപ്പിള്ളി, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും. സിംസ് മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന സിറോ മലബാര്‍ പൂര്‍വ്വ കുര്‍ബാന ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ‘ഗാനസ്മൃതി’ തുടങ്ങി വിവിധ ആദ്യകാല കത്തോലിക്ക കലാരൂപങ്ങളും ചടങ്ങിന്റ്റെ ഭാഗമായി അരങ്ങേറും .ഭരണസമിതി അംഗങ്ങളായ ജോബി ജോസഫ്, ജെയ്‌സണ്‍ മഞ്ഞളി, ഷാജി സെബാസ്റ്റ്യന്‍, സോബിന്‍ ജോസ്, പ്രേംജി ജോണ്‍, സിബു ജോര്‍ജ് , ജസ്റ്റിന്‍ ഡേവിസ് തുടങ്ങിയവര്‍ രജതരാവ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പരിപാടികളുടെ വിജയത്തിനായി 51 അംഗ കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain events silver jubilee sims
    Latest News
    ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് കരുത്ത്; ടോട്ടൻഹാമിനെ തകർത്ത് കാരിക്കിന്റെ കുട്ടികൾ​
    07/02/2026
    കുട്ടികളുടെ മനഃശാസ്ത്രം വിഷയത്തിൽ തബൂക്ക് കെഎംസിസി വനിതാവിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു
    07/02/2026
    സിംസ് ‘രജതാരവം’ ഫെബ്രുവരി 14 ന്
    07/02/2026
    ഫ്രഞ്ച് പ്രസിഡന്റുമായി ഹമദ് രാജാവ് പാരീസില്‍ ചര്‍ച്ച നടത്തി
    07/02/2026
    കുവൈത്തി നടി റവാന്‍ ബിന്‍ ഹുസൈന്‍ ദുബൈയില്‍ ജയില്‍ മോചിതയായി
    07/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version