മനാമ: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ബഹ്റൈന്‍ സ്പോര്‍ട്സ് വിങ്ങിന്‍റെ നേതൃത്വത്തില്‍ ബഹ്റൈന്‍ ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന്‍റെ കീഴിലുള്ള 8 പ്രമുഖ ടീമുകളെ ഉള്‍പ്പെടുത്തി ജൂണ്‍ 20, 21 തിയ്യതികളില്‍ പി സി ഡബ്ല്യൂ എഫ് യുനൈറ്റഡ് കപ്പ് 2കെ24 സീസണ്‍ വണ്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. കാല്‍ പന്ത് കളിയുടെ ഈറ്റില്ലമായ മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ഗ്രൗണ്ടുകളെ അനുസ്മരിപ്പിക്കും വിധത്തില്‍ മത്സരത്തിനായി സിഞ്ച് അല്‍ അഹ്ലി ക്ലബ് സ്റ്റേഡിയം ഒരുക്കുന്നതായി സ്പോര്‍ട്സ് വിംഗ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ പിടി അറിയിച്ചു. കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് റെസ്റ്റോറന്‍റില്‍ നടത്തിയ ടീം മാനേജര്‍, ക്യാപ്റ്റന്‍സ് മീറ്റില്‍ റസാഖ് ബാബു വല്ലപ്പുഴ നറുക്കെടുപ്പിലൂടെ ടീം ഫിക്ചര്‍ തയ്യാറാക്കി.
ബിഫ പ്രസിഡന്‍റ് മൊയ്ദീന്‍, മിഡ്ലാന്‍ഡ് എഫ്സി മാനേജര്‍ നബീല്‍, കെഎംസിസി എഫ്സി മാനേജര്‍ റിയാസ്, സ്പോര്‍ട്ടിങ് എഫ്സി മാനേജര്‍
സാവിയോ, അല്‍ മിനാര്‍ എഫ്സി പ്രതിനിധി അശീല്‍, സജാദ് യുവകേരള എഫ്സി, ഷുക്കൂര്‍ ഷോസ്റ്റോപ്പേഴ്സ് എഫ്സി, റിയാസ് എഫ്സി ഗ്രോ ക്യാപ്റ്റന്‍,
മറിന എഫ്സി ജിതേഷ്, സല്‍മാന്‍ മലപ്പുറം എന്നിവര്‍ക്കൊപ്പം പിസിഡബ്ല്യൂഎഫ് മുഖ്യ രക്ഷാധികാരി ബാലന്‍ കണ്ടനകം, സദാനന്ദന്‍ കണ്ണത്ത്, ഫസല്‍ പി കടവ്, ഷമീര്‍ പുതിയിരുത്തി, സൈതലവി, എന്നിവരും പങ്കെടുത്തു. ഹസന്‍ വിഎം മുഹമ്മദ് മീറ്റിംഗിന് നേതൃത്വം നല്‍കി. പിസിഡബ്ല്യൂഎഫ് സ്പോര്‍ട്സ് വിംഗ് കോ ഓര്‍ഡിനേറ്റര്‍ ഷഫീഖ് പാലപ്പെട്ടി ക്യാപ്റ്റന്‍സ് മീറ്റ് നിയന്ത്രിച്ചു.