മനാമ– പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണം സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിൽ സ്ഥാപന ഉടമയ്ക്കും ജീവനക്കാർക്കും തടവും പിഴയും. ബഹ്‌റൈൻ ലോവർ ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
കേസിൽ സ്ഥാപന ഉടമയ്ക്ക് മൂന്ന് വർഷം തടവും 1,01,000 ബഹ്‌റൈൻ ദിനാർ (ഏകദേശം 2.25 കോടി ഇന്ത്യൻ രൂപ) പിഴയുമാണ് കോടതി വിധിച്ചു.
പങ്കാളികളായ രണ്ട് പ്രവാസി ജീവനക്കാർക്കും ജയിൽ ശിക്ഷ ലഭിച്ചു. ഒരാൾക്ക് രണ്ട് വർഷം തടവും 10 ദിനാർ പിഴയുമാണ് ശിക്ഷ. രണ്ടാമത്തെയാൾക്ക് ഒരു വർഷത്തെ തടവ് ശിക്ഷയും വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇരുവരെയും ബഹ്‌റൈനിൽ നിന്ന് നാടുകടത്തും. ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുക, പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണസാധനങ്ങൾ കൈവശം വക്കുക, ഇവയുടെ എക്സ്പെയറി തീയതികളിൽ കൃത്രിമം കാണിച്ച് വിപണിയിൽ വിൽക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



