മനാമ: ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി
ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ.ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപ്പണ്‍ ഹൗസില്‍ ഇരുപതോളം പേര്‍ പങ്കെടുത്തു. എംബസിയുടെ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ നന്പറായ 39418071 ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി സ്വകാര്യ വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും പണം കൈമാറ്റം ആവശ്യപ്പടുകയും ചെയ്ത് തട്ടിപ്പുകാര്‍ നടത്തുന്ന വ്യാജ കോളുകള്‍ സംബന്ധിച്ച് കമ്യൂണിറ്റി അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
എംബസി ഉദ്യോഗസ്ഥര്‍ ഈ നന്പറില്‍ നിന്ന് ആരെയും വിളിക്കുന്നില്ല. കഴിഞ്ഞ ഓപണ്‍ ഹൗസില്‍ ഉന്നയിക്കെപ്പട്ട പ്രശ്നങ്ങള്‍ ഭൂരിഭാഗവും പരിഹരി ച്ചതായി അംബാഡര്‍ അറിയിച്ചു. ഓപ്പണ്‍ ഹൗസിലൂടെ നിരവധി വീട്ടുജോലിക്കാരുടേയും തൊഴിലാളികളുടേയും കേസുകള്‍ തീര്‍ പ്പാക്കിയതില്‍ അംബാസഡര്‍ സേന്താഷം പ്രകടിപ്പിച്ചു.
പ്രവാസി സമൂഹെത്ത പരിപാലിക്കുന്നതില്‍ ബഹ്റൈന്‍ സര്‍ക്കാരിന്‍റെയും ഭരണാധികാരികളുടേയും തുടര്‍ച്ചയായ പിന്തുണയ്ക്കും സഹകരണത്തിനും അദ്ദേഹം നന്ദി
പറഞ്ഞു. ഓപ്പണ്‍ ഹൗസില്‍ സജീവമായി പങ്കെടുത്ത ഇന്ത്യന്‍ അസോസിയേഷനുകള്‍ക്കും കമ്യൂണിറ്റി അംഗങ്ങള്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു.