മനാമ– നിയാര്‍ക് ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ”സ്പര്‍ശം 2025′ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു. നവംബര്‍ 28 വെള്ളിയാഴ്ച അല്‍ അഹ്‌ലി ക്ലബ്ബിലെ ബാന്‍ക്വറ്റ് ഹാളില്‍ വെച്ചാണ് പരിപാടി. വൈകീട്ട് 6 മണി മുതല്‍ പരിപാടി ആരംഭിക്കും. പ്രശസ്ത മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍ അവതരിപ്പിക്കുന്ന ‘ട്രിക്സ് മാനിയ 2.0’ എന്ന പരിപാടിയാണ് ‘സ്പര്‍ശം 2025’ ന്റെ മുഖ്യ ആകര്‍ഷണം. പ്രവേശനം സൗജന്യമാണ്. ഏവരെയും പരിപാടിയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
ഭിന്ന ശേഷി കുട്ടികള്‍ക്കായി കൊയിലാണ്ടി പന്തലായനിയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാഡമി ആന്‍ഡ് റീസേര്‍ച്ച് സെന്റര്‍ (നിയാര്‍ക്) നെക്കുറിച്ചു വിശദീകരിക്കുവാന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്റഫ് കെ.പി യും, നെസ്റ്റ് കൊയിലാണ്ടി ജനറല്‍ സെക്രട്ടറി യൂനുസ് ടി. കെയും പരിപാടിയില്‍ പങ്കെടുക്കുവാന്‍ ബഹ്റൈനില്‍ എത്തും.



