മനാമ– രാജ്യത്തെ രണ്ട് വ്യത്യസ്ത മോഷണക്കേസുകളിലായി ഒൻപത് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഏകദേശം പത്ത് ലക്ഷം ബഹ്റൈൻ ദിനാർ വിലമതിക്കുന്ന വസ്തുക്കളാണ് ഈ കേസുകളിലായി മോഷ്ടിക്കപ്പെട്ടത്. പിടിക്കപ്പെട്ടവരിലെ ഏഴ് പേർ ഉൾപ്പെട്ട ഒന്നാമത്തെ കേസിൽ 8,00,000 ദിനാർ വിലവരുന്ന സാധനങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. രണ്ടാമത്തെ കേസിൽ 2,00,000 ദിനാർ മോഷ്ടിച്ച രണ്ട് പേരെയും പോലീസ് സംഘം പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. മോഷ്ടിച്ച സാധനങ്ങളിൽ വലിയൊരു ഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ തുടർന്നുള്ള നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



