മനാമ:ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോണ്‍ഗ്രസ് യുവജന കൂട്ടായ്മയായ ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്റൈന്‍ 2024-25 വര്‍ഷത്തേക്കുള്ള ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്‍റായി ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറിയായി രഞ്ജിത്ത് മാഹി, ട്രഷററായി ബെന്‍സി ഗനിയുഡ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: അനസ് റഹീം, ഷംഷാദ് കാക്കൂര്‍ (വൈ. പ്രസി.), രാജേഷ് പന്മന, രതീഷ് രവി (ജോ. സെക്രട്ടറി), മുഹമ്മദ് ജസീല്‍ (അസി. ട്രഷറര്‍), സലീം അബൂതാലിബ് (ചാരിറ്റി വിങ് കണ്‍വീനര്‍), റിച്ചി കളത്തുരേത്ത് (ആര്‍ട്സ് വിങ് കണ്‍വീനര്‍), റിനോ സ്കറിയ (സ്പോര്‍ട്സ് വിങ് കണ്‍വീനര്‍), സ്റ്റഫി സാബു (മെമ്പര്‍ഷിപ് കണ്‍വീനര്‍), ജമീല്‍ കണ്ണൂര്‍ (ഐ.ടി & മീഡിയ സെല്‍ കണ്‍വീനര്‍). ജയഫര്‍ അലി, മണിക്കുട്ടന്‍ കോട്ടയം (ഇന്‍റെര്‍ണല്‍ ഓഡിറ്റര്‍).
സംഘടന രൂപീകൃതമായിട്ട് 11 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒന്‍പതാമത് ദേശീയ കമ്മിറ്റിയെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന 57 അംഗ എക്സിക്യൂട്ടീവില്‍ നിന്നും തിരഞ്ഞെടുത്തത്. വര്‍ഷാവര്‍ഷം മാറി മാറി വരുന്ന ഭാരവാഹികള്‍ ഐവൈസിസിയുടെ പ്രത്യേകതയാണ്. ഒന്‍പത് ഏരിയയില്‍ നിന്നുള്ള പ്രസിഡന്‍റുമാരും, സെക്രട്ടറിമാരും, തിരഞ്ഞെടുക്കപ്പെട്ടു വന്ന ദേശീയ കമ്മറ്റി അംഗങ്ങളും ചേര്‍ന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് വരണാധികാരികളായിരുന്ന ഫാസില്‍ വട്ടോളി, അലന്‍ ഐസക്, നിധീഷ് ചന്ദ്രന്‍, ബേസില്‍ നെല്ലിമറ്റം, ബ്ലെസ്സന്‍ മാത്യു, അനസ് റഹീം എന്നിവര്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ശേഷം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ നേതൃത്വത്തില്‍ ആദ്യ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു.